
സ്വന്തം ലേഖിക
കോട്ടയം: കോരുത്തോട് പള്ളിപ്പടി ജംഗ്ഷനിൽ റബർ തോട്ടത്തിൽ ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച നൂറ് ലിറ്റർ കോട എക്സൈസ് പിടികൂടി.
കോരുത്തോട് പട്ടാളക്കുന്ന് കരയിൽ പാറയോലിക്കൽ രാജുവിന്റെ ഉടമസ്ഥതയിൽ ഉള്ള റബർ തോട്ടത്തിൽ നിന്നാണ് കോട പിടികൂടിയത്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളുകളായി ഇവിടെ റബർ ടാപ്പിങ് ഇല്ലാതെ കിടന്നതിനാൽ കാടും പടലവും പിടിച്ചു കിടന്ന സ്ഥലത്ത് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് എക്സൈസ് കോട കണ്ടെത്തിയത്. ഈ സ്ഥലം പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് ആണ് കിടക്കുന്നത്. കോട സൂക്ഷിച്ചുവച്ച ആളെ പിടികൂടാനായില്ല.
എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പ്രിവന്റിവ് ഓഫീസർ കെ രാജീവ് സിവിൽ എക്സൈസ് ഓഫീസർമാരായ മാമൻ സാമുവൽ, ദീപു ബാലകൃഷ്ണൻ, നിമേഷ് കെ എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ അമ്പിളി.കെ.ജി ഡ്രൈവർ അനിൽ കെ കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.