play-sharp-fill
കോരുത്തോടും എക്‌സൈസിന്റെ വാറ്റ് വേട്ട: 70 ലിറ്റർ കോട കാട്ടിലൊഴുക്കി കളഞ്ഞു; വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കോരുത്തോടും എക്‌സൈസിന്റെ വാറ്റ് വേട്ട: 70 ലിറ്റർ കോട കാട്ടിലൊഴുക്കി കളഞ്ഞു; വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് മദ്യം ലഭിക്കാതെ ആളുകൾ ജീവനൊടുക്കുമ്പോൾ ആളെ കൊല്ലാൻ കോട്ടയത്ത് വാജ്യവാറ്റ് സജീവം. വ്യാഴാഴ്ച മാത്രം ജില്ലയിൽ രണ്ടിടത്തു നിന്നാണ് വ്യാജ ചാരായവും, കോടയും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. 70 ലിറ്റർ കോടയാണ് കോരുത്തോട്ടിലെ കാട്ടിൽ എക്‌സൈസ് സംഘം ഒഴുക്കിക്കളഞ്ഞത്. കാടിനുള്ളിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു വാറ്റ്.

കോരുത്തോട് കുഴി മാവ് വനമേഖലയിൽ കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിലാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. കൊറോണ ലോക്ക് ഡൗൺ വിപണി ലക്ഷ്യമാക്കി ജില്ലയിൽ വൻ തോതിൽ വ്യാജ മദ്യ ഉത്പാദനം നടക്കുന്നതായി എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കാടിനുള്ളിൽ റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് കാടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ടാങ്കിനുള്ളിൽ കോട കണ്ടെത്തിയത്. തുടർന്നു കോടയിൽ നിന്നും സാമ്പിൾ ശേഖരിച്ച ശേഷം ഇത് കാട്ടിൽ ഒഴുക്കിക്കളഞ്ഞു. സമീപത്ത് ആൾപാർപ്പില്ലാത്ത വനമേഖലയിലാണ് വൻ തോതിൽ ചാരായം വാറ്റാനുള്ള നീക്കം നടക്കുന്നത്. ആളുകൾ ഇല്ലാത്ത മേഖലയായതിനാൽ തന്നെ ഒറ്റ് അടക്കം ഉണ്ടാകില്ലെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് രഹസ്യ കേന്ദ്രം തിരഞ്ഞെടുത്ത് വാറ്റ് നടത്തിയത്.

എക്‌സൈസ് കമ്മീഷണറുടെ സക്വാഡ് അംഗം സിവിൽ എക്‌സൈസ് ആഫീസർ കെ.എൻ സുരേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാടിനുള്ളിൽ പരിശോധന നടത്തി കോട കണ്ടെത്തിയത്. പരിശോധനയ്ക്കു എക്‌സൈസ് ഇൻസ്‌പെക്ടർ അനുപ് വിപി, പ്രിവന്റീവ് ഓഫിസർമാരായ എം.എസ് അജിത്ത് കുമാർ, റെജി കൃഷ്ണ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ലാലു തങ്കച്ചൻ, പ്രവീൺ പി നായർ, ജീമോൻ എം എന്നിവർ നേതൃത്വം നൽകി.