play-sharp-fill
കൊറോണക്കാലത്ത് ഡോക്ടറുടെ കുറുപ്പടിയുമായി മദ്യം വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; ജീവിതം തന്നെ തകർക്കാൻ ഈ ഒരൊറ്റ കുറിപ്പടി മതിയാവും..! സർക്കാർ ജോലി കിട്ടില്ല, വണ്ടിയോടിക്കാൻ പറ്റില്ല.. എന്തിന് വിമാനത്തിൽ പോലും യാത്ര നിഷേധിക്കപ്പെട്ടേക്കും..! ഇത് വായിച്ച ശേഷം ആലോചിക്കൂ കൊറോണക്കാലത്ത് മദ്യപിക്കണോ എന്ന്

കൊറോണക്കാലത്ത് ഡോക്ടറുടെ കുറുപ്പടിയുമായി മദ്യം വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; ജീവിതം തന്നെ തകർക്കാൻ ഈ ഒരൊറ്റ കുറിപ്പടി മതിയാവും..! സർക്കാർ ജോലി കിട്ടില്ല, വണ്ടിയോടിക്കാൻ പറ്റില്ല.. എന്തിന് വിമാനത്തിൽ പോലും യാത്ര നിഷേധിക്കപ്പെട്ടേക്കും..! ഇത് വായിച്ച ശേഷം ആലോചിക്കൂ കൊറോണക്കാലത്ത് മദ്യപിക്കണോ എന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് സർക്കാരിന്റെ നിർദേശം അനുസരിച്ച് ഡോക്ടറുടെ കുറിപ്പടിമായി മദ്യം വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് മദ്യം വാങ്ങാൻ എക്‌സൈസ് ഓഫിസിൽ എത്തിയാൽ, നിങ്ങൾ ആജീവനാന്തകാലം മുഴുവൻ ആൾക്കഹോളിക്ക് എന്നു മുദ്രകുത്തപ്പെടും..! പല മേഖലകളിലും അൾക്കഹോളിക്കുകൾക്കു വിലക്കുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നിങ്ങൾക്കും ഇത്തരം വിലക്കുണ്ടാകാനും ഇത് ഇടയാക്കുമെന്ന് ആരോഗ്യ രംഗത്ത് വിദഗ്ധർ പറയുന്നു.

മദ്യം വാങ്ങാൻ കുറുപ്പടി വാങ്ങാൻ എത്തുന്നവർക്കു ഡോക്ടർ നൽകുന്നത് ഇയാൾ അമിത മദ്യാസക്തിയുള്ള ആളാണ് എന്ന സർട്ടിഫിക്കറ്റാണ്. ഇത് സർക്കാർ ആശുപത്രിയിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും. മദ്യം ലഭിക്കാത്തതിനാൽ അക്രമാസക്തനാകുകയും, മാനസിക നില തെറ്റുകയും ചെയ്യുന്ന ആളുകളെയാണ് അമിത മദ്യാസക്തിയുള്ള ആളുകളുടെ പട്ടികയിൽപ്പെടുത്തുന്നത്. മദ്യം കഴിക്കാതെ നേരെ നിൽക്കാനാവാത്ത അവസ്ഥയുള്ളയാൾ എന്നതാവും ഈ സർട്ടിഫിക്കറ്റിന്റെ ഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യസക്തിയുള്ള ആളാണെന്നും മദ്യം കഴിക്കാനാവാതെ നേരെ നിൽക്കാനാവാത്ത ആളാണെന്നും സർട്ടിഫിക്കേറ്റ് നൽകേണ്ടത് സർക്കാർ ഡോക്ടറാണ്. ഇതിൽ വലിയൊരു ചതിയാണ് ഒളിഞ്ഞിരിക്കുന്നത്. ഒപി ടിക്കറ്റുമായി എത്തി സർട്ടിഫിക്കറ്റ് വാങ്ങുന്നയാളുടെ പേരും വിവരങ്ങളും, രോഗ വിവരവും ആശുപത്രിയിലെ കമ്പ്യൂട്ടറിൽ ഉടൻ തന്നെ രേഖപ്പെടുത്തും. ആൾക്കഹോളിക്കാണ് ആൾ എന്നു സർക്കാർ രേഖയിൽ രേഖപ്പെടുത്തുക എന്നു പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.

ഈ സർട്ടിഫിക്കറ്റുമായി മദ്യപാനി നേരെ എത്തേണ്ടത് എക്‌സൈസ് ഓഫിസിലാണ്. ഇയാൾ സ്വയം തയ്യാറാക്കിയ അപേക്ഷ എക്‌സൈസ് ഓഫിസിൽ സമർപ്പിക്കണം. ഇയാളുടെ പേരും വിവരങ്ങളും അടക്കം കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷമാണ് എക്‌സൈസ് ഇയാൾക്കു മദ്യപിക്കാൻ പെർമിറ്റ് നൽകുക. ഇതിനു ശേഷം ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ നിന്നും ഈ രേഖകൾ വാങ്ങി വച്ച ശേഷം കൃത്യമായ അളവിൽ മദ്യം നൽകും.

ഇതെല്ലാം മദ്യപാനിയുടെ പേരും വിവരങ്ങളും സർക്കാരിന്റെ രേഖകളിൽ കയറുന്നതിനു തുല്യമാണ്. ഇത്തരത്തിൽ ഒരാൾ ആൾക്കഹോളിക്കാണെന്നും സ്ഥിരം മദ്യപാനിയാണെന്നും സർക്കാർ രേഖകളിൽ കയറുന്നത് ആത്മഹത്യാപരമാണ്. ഈ വ്യക്തിയ്ക്കു പിന്നെ സർക്കാർ ജോലി ലഭിക്കാത്ത സാഹചര്യം വരെ ഒരു പക്ഷേ ഉണ്ടായേക്കാം. മാനസിക നില ശരിയല്ലാത്ത ആളുകളെപോലെയാണ് ആൾക്കഹോളിക്കിനെ പല കമ്പനികളും കരുതുന്നത്. വാഹനം ഓടിക്കുന്നതിനു പോലും ആൾക്കഹോളിക്കുകൾക്കു വിലക്കുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ചില വിമാനക്കമ്പനികളും, വിദേശ രാജ്യങ്ങളും ആൾക്കഹോളിക്കുകൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ വലിയ ദൂഷ്യമായി പോലും മാറിയേക്കാവുന്ന സർട്ടിഫിക്കറ്റാണ് ഒരൽപം മദ്യത്തിനു വേണ്ടി പലരും വാങ്ങി വയ്ക്കുന്നത്.