video
play-sharp-fill

കൊറോണക്കാലത്ത് കുടിച്ചുല്ലസിക്കാൻ കലക്കി വച്ചത് 550 ലീറ്റർ കോട: രാജാക്കാട് നിന്നും എക്‌സൈസ് പിടിച്ചെടുത്തത് ഏഴു ലീറ്റർ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും; വാറ്റുകാർക്കെതിരെ കർശന നടപടിയുമായി എക്‌സൈസും പൊലീസും

കൊറോണക്കാലത്ത് കുടിച്ചുല്ലസിക്കാൻ കലക്കി വച്ചത് 550 ലീറ്റർ കോട: രാജാക്കാട് നിന്നും എക്‌സൈസ് പിടിച്ചെടുത്തത് ഏഴു ലീറ്റർ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും; വാറ്റുകാർക്കെതിരെ കർശന നടപടിയുമായി എക്‌സൈസും പൊലീസും

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കൊറോണക്കാലത്ത് കുടിച്ചുല്ലസിക്കാൻ നാട് മുഴുവൻ കോട കലക്കി വച്ച ചാരായം വാറ്റ് സംഘത്തെ എക്‌സൈസ് – പൊലീസ് സംഘത്തിന്റെ സംയുക്ത പരിശോധനയിലൂടെ കുടുക്കി. രാജാക്കാട് മുക്കുടിൽ ഇലവിൻചുവട് കരയിൽ നടത്തിയ പരിശോധനയിലാണ് വൻ ചാരായവും കോടയും കണ്ടെത്തിയത്.

ഇവിടെ നിന്നും 550 ലിറ്റർ കോടയും, ഏഴു ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ പാർട്ടിയും, ഉടുമ്പൻചോല പോലീസും, എക്‌സൈസ് ഇന്റലിജൻസും സംയുക്തമായാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജാക്കാട് വാക്കാ സിറ്റി കരയിൽ വള്ളോംതടത്തിൽ വീട്ടിൽ സുഗതൻ രണ്ടു വർഷമായി പാട്ടത്തിന് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിലുള്ള വീട്ടിൽ നിന്നുമാണ് ചാരായവും കോടയും പിടികൂടിയത്. എക്‌സൈസ് പാർട്ടി അബ്കാരി നിയമ പ്രകാരവും, പോലീസ് ആംസ് ആക്ട് പ്രകാരവും സുഗതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി.ടോമിയുടെയും, പോലീസ് സബ് ഇൻസ്‌പെക്ടർ കെ.ജെ.ജോബിയുടെയും നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് എം.പി, എ.എസ്.ഐ ബിജുമോൻ കെ.സി,

പ്രിവന്റീവ് ഓഫീസർ കെ.ആർ.ബാലൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് കെ.എസ്, ശശികുമാർ കെ ആർ , സന്തോഷ് തോമസ്, ലിജോ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് കബീർ, നിഷാദ്.പി.എ എന്നിവർ പങ്കെടുത്തു.