play-sharp-fill
കൊറോണക്കാലത്ത് അയ്മനത്ത് കാലനിറങ്ങി..! കാലന്റെ വേട്ടയിൽ നിന്നും രക്ഷപെടാനുള്ള ഉപദേശവുമായി അയ്മനത്തെ ആരോഗ്യ വകുപ്പും രംഗത്ത്

കൊറോണക്കാലത്ത് അയ്മനത്ത് കാലനിറങ്ങി..! കാലന്റെ വേട്ടയിൽ നിന്നും രക്ഷപെടാനുള്ള ഉപദേശവുമായി അയ്മനത്തെ ആരോഗ്യ വകുപ്പും രംഗത്ത്

തേർഡ് ഐ ബ്യൂറോ

അയ്മനം: കൊറോണക്കാലത്ത് നാടിന്റെ ഒത്ത നടുക്കൊരു കാലനെത്തി..! മാസ്‌ക് ധരിക്കാത്തവരെ, കൈ കഴുകാത്തവരെ, സാനിറ്റൈസർ ഉപയോഗിക്കാത്തവരെ കുടുക്കാനായാണ് കാലൻ കയറുമായി എത്തിയത്. കൊറോണയുടെ ദുരിതം പേറുന്നവർക്കുള്ള മരുന്നായിരുന്നു കാലന്റെ കയ്യിലുണ്ടായിരുന്നത്.


അയ്മനം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിന്റെയും അയ്മനം പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ‘ഈ കാലവും പോകും’ എന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് കാലൻ എത്തിയത്. കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഈ കാലവും കടന്നു പോകും എന്ന ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേഷപ്രച്ഛന്നനായ കാലൻ അയ്മനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിന്നവരെയും, കടക്കാരെയുമാണ് പ്രധാനമായും ബോധവൽക്കരിച്ചത്.

ക്വാറന്റയിനിലിരിക്കുന്ന വീടുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്. പരിപാടി അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് ശ്രീമതി. സാലി ജയചന്ദ്രൻ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി മനോജ്, മെഡിക്കൽ ഓഫീസർ ഡോ.മിനിജ ഡി.നായർ, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജീവ് പി.കെ ,പബ്ലിക് ഹെൽത്ത് നേഴ്‌സ് കെ.സി ഗീത, സെക്രട്ടറി അരുൺകുമാർ, അനൂപ്കുമാർ കെ.സി , ബിന്ദുമോൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാർ ,ആഷാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു