കൊറോണക്കാലത്തും ശമനമില്ലാതെ ജില്ലാ പഞ്ചായത്തിലെ തമ്മിലടി: പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തമ്മിലടി; അജിത്ത് മുതിരമല രാജി വച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്തും ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ പോര് തീർക്കാതെ കേരള കോൺഗ്രസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൊറോണ ലോക്ക് ഡൗൺ കാലത്തും തമ്മലടിക്കുകയാണ് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ. പ്രസിഡന്റ് സ്ഥാനം വീതി വയ്ക്കുന്നതിനു ധാരണയുണ്ടെന്നു ജോസഫ് വിഭാഗവും, ഇല്ലെന്ന് ജോസ് കെ.മാണി വിഭാഗവും ആവർത്തിക്കുന്നതോടെ കൂട്ട അടിയ്ക്കാണ് ഇപ്പോൾ വഴിയൊരുങ്ങുന്നത്.
വിവാദത്തിന് തിരിതെളിയിച്ച് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.അജിത്ത് മുതിരമല രാജിവയ്ക്കുകയും ചെയ്തു. അജിത് മുതിരമലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ ധാരണയുണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. എന്നാൽ, ഇത്തരത്തിൽ ഒരു ധാരണയില്ലെന്നു ജോസ് കെ.മാണി വിഭാഗവും വാദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജിത് മുതിരമല രാജി വച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള തർക്കം കേരള കോൺഗ്രസിൽ വീണ്ടും ഉടലെടുത്തിരിക്കുന്നത്. ആറു മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് പ്രസിഡന്റിനെ തീരുമാനിച്ചത്. ചർച്ചകളും, കണക്കു കൂട്ടലുകളും തർക്കങ്ങൾക്കും ശേഷം പതിമൂന്നാം മണിക്കൂറിലാണ് അന്ന് ജോസ് കെ.മാണി വിഭാഗത്തിലെ അഡ്വ.സെബാസ്റ്റിയൻ കളത്തിങ്കൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ, മാർച്ചിൽ സെബാസ്റ്റ്യൻ കളത്തുങ്കൽ മാറി അജിത്ത് സ്ഥാനമേറ്റെടുക്കുമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രചാരണം. ഇതനിടെയാണ് മാർച്ച് ആദ്യം മുതൽ കൊറോണ എത്തിയത്. എന്നിട്ടു പോലും ഇപ്പോഴും പ്രസ്താവനയിലുടെ ഇരുവിഭാഗവും ഏറ്റുമുട്ടുന്നുണ്ട്.