video
play-sharp-fill

വൈറ്റമിൻ സി കോറോണ വൈറസിനുള്ള പ്രതിവിധി; നടൻ ശ്രീനിവാസനെതിരെ ഡോക്ടർമാർ ; അറിയാത്ത വിഷയത്തിൽ മണ്ടത്തരം പറഞ്ഞ് ദ്രോഹിക്കരുത്

വൈറ്റമിൻ സി കോറോണ വൈറസിനുള്ള പ്രതിവിധി; നടൻ ശ്രീനിവാസനെതിരെ ഡോക്ടർമാർ ; അറിയാത്ത വിഷയത്തിൽ മണ്ടത്തരം പറഞ്ഞ് ദ്രോഹിക്കരുത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വൈറ്റമിന് സി കോവിഡിനെ പ്രതിരോധിക്കുമെന്ന നടന് ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഡോക്ടർ്മാർ്. വൈറ്റമിന് സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞു എന്നാണ് ശ്രീനിവാസന് മാധ്യമം പത്രത്തിലെ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിൽ പറയുന്നത്.

ഇതൊക്കെ തുറന്ന് പറയുന്നവർ തെറ്റുകാരാകുന്ന അവസ്ഥയാണെന്നും ജയിലിൽ കിടക്കാൻ താൽപര്യമില്ലാത്തതിനാല് താനും കൂടുതൽ് പറയുന്നില്ലെന്നുമാണ് ‘മനുഷ്യൻ പഠിക്കാത്ത പാഠങ്ങൾ്’ എന്ന ലേഖനത്തില് ശ്രീനിവാസന് പറഞ്ഞുവെക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യഥാര്ത്ഥത്തില് പരിയാരം മെഡിക്കല് കോളജിലെ കാര്ഡിയോളജി വിഭാഗത്തിലെ ഡോക്ടര് എസ്എം അഷ്‌റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശമാണ് ഇതെന്നും ഇതിനെതിരെ ഡോക്ടർ സൈബർ സെല്ലില് പരാതി നൽകുകയും ചെയ്തിരുന്നെന്നും ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

 

വ്യാജ സന്ദേശമാണ് ശ്രീനിവാസന് പ്രചരിപ്പിക്കുന്നതെന്നും ദയവു ചെയത് സാമൂഹ്യ ദ്രോഹമായ പ്രചരണം നടത്തരുതെന്നുമാണ് ശ്രീനിവാസനോട് ഡോക്ടർ്മാർ ആവശ്യപ്പെടുന്നത്. ”പരിയാരം മെഡിക്കല് കോളേജിലെ ഡോക്ടർ്മാർ അടക്കം വിദഗ്ധര് വൈറ്റമിന് സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്.

 

വൈറ്റമിന് സി ശരീരത്തിലെ ജലാംശം ആല്ക്കലൈന് ആക്കി മാറ്റും. അപ്പോള് ഒരു വൈറസിനും നില നില്ക്കാനാവില്ലെന്ന് അവര് ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള് ആദ്യം തന്നെ ഈ വാദത്തെ എതിര്ത്തു.

 

അവര്ക്ക് മരുന്നുണ്ടാക്കി വില്ക്കുന്നതിലാണ് താല്പര്യം. ലോകാരോഗ്യ സംഘടനയും നമ്മുടെ ഐഎംഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്”, എന്നാണ് ശ്രീനിവാസന് ലേഖനത്തിൽ് പറഞ്ഞു്.

”ചെന്നൈയില് ഒരു സ്‌കാനിങ് മെഷീന് കണ്ടു. ജപ്പാന്റേതാണ്. കൈപ്പത്തിമാത്രം വച്ച് ദേഹം മുഴുവന് സ്‌കാൻ് ചെയ്യാം. നമ്മുടെ നാട്ടില് വലിയ ഗുഹയ്ക്കുള്ളിൽ എന്നത് പോലെ ആളുകളെ കയറ്റിയാണ് സ്‌കാന് ചെയ്യുന്നത്.

 

അങ്ങനെ പേടിപ്പിച്ച് സ്‌കാന് ചെയ്യുമ്‌ബോള് നല്ല പണം വാങ്ങാം. ഇവിടെ നഖത്തിനും മുടിക്കും വരെ വേറെ വേറെ ഡോക്ടര്മാരാണ്. എന്നാല് ജപ്പാനില് എല്ലാ രോഗവും ഒരു ഡോക്ടര് തന്നെയാണ് ചികിത്സിക്കുന്നത്. ഹോമിയോപ്പതി ഡോക്ടര്മാര് പലരും പറയുന്നു കൊവിഡിന് അവരുടെ കയ്യില് മരുന്നുണ്ടെന്ന്, ശരിയോ തെറ്റോ ആകാം.

 

അതൊന്ന് പരിശോധിച്ച് നോക്കാന് പോലും നമ്മുടെ രാഷ്ട്രീയം തയ്യാറല്ല. ഇതൊക്കെ തുറന്ന് പറയുന്നവര് തെറ്റുകാരാകുന്ന അവസ്ഥയാണ്. ജയിലില് കിടക്കാന് താത്പര്യമില്ലാത്തതിനാല് ഞാനും കൂടുതല് പറയുന്നില്ല. നല്ലതിനായി മാത്രം കാത്തിരിക്കാം ‘, എന്നും ശ്രീനിവാസന് ലേഖനത്തില് സൂചിപ്പിക്കുന്നു

ശ്രീനിവാസന്റെ ഈ വാദങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യപ്രവർത്തകനായ ഡോക്ടർ ജിനേഷ് പി എസും രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് മരുന്നുകൾ് കടലില് വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് ശ്രീനിവാസനെന്നും എന്നിട്ട്

 

അദ്ദേഹത്തിന് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നില് ഏറ്റവും മികച്ച ചികിത്സ തേടിയെന്നും ഇദ്ദേഹമാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നതെന്നും ഡോക്ടര് ജിനേഷ് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേര് മരിച്ച അസുഖമാണ്. അതിനെ തടയാന് ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവര്ത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാള് മണ്ടത്തരങ്ങള് പറയുന്നത്.

 

കഷ്ടമാണ്. നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങള് പറയാതിരിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ വിഷയങ്ങളില് നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് ചോദിക്കേണ്ടതെന്നും ഡോ. ജിനേഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

 

 

ദയവുചെയ്ത് ഈ മണ്ടത്തരങ്ങള് വിശ്വസിച്ച് ആളുകൾ പണി വാങ്ങരുതെന്ന മുന്നറിയിപ്പും ഡോ. ജിനേഷ് പറഞ്ഞു. വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിന് സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്.

 

എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാല് പണി വാങ്ങും. അപ്പോൾ് ശ്രീനിവാസന് കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ. തനിക്ക് അസുഖം വരുമ്പോൾ് ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്നും ഡോ. ജിനേഷ് വ്യക്തമാക്കി.