play-sharp-fill
കൊറോണയെ തുരത്തുവാൻ നാടിനൊപ്പം കേരള എൻ.ജി.ഒ.യൂണിയനും

കൊറോണയെ തുരത്തുവാൻ നാടിനൊപ്പം കേരള എൻ.ജി.ഒ.യൂണിയനും

സ്വന്തം ലേഖകൻ

കോട്ടയം: ലോകമാകെ പടർന്ന് പിടിച്ച കോവിഡ്- 19 വൈറസിനെ പ്രതിരോധിക്കുവാൻ നാടിനൊപ്പം കേരള എൻ.ജി.ഒ.യൂണിയനും മുന്നിട്ടിറങ്ങി. ജില്ലയിലെ വിവിധ ഓഫീസുകളിൽ യൂണിയൻ പ്രവർത്തകർ സാനിസൈറ്റർ സൗകര്യമൊരുക്കി.

ഇതിന് പുറമെ ജില്ലയിലെമ്പാടുമുള്ള ഓഫീസുകളിൽ ‘ബ്രേക്ക് ദി ചെയിൻ’ പ്രചരണം യൂണിയൻ സംഘടിപ്പിച്ചു.
കോട്ടയം കളക്ട്രേറ്റിൽ കേരള എൻ.ജി.ഒ.യൂണിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ,ജില്ലാ പഞ്ചായത്ത് മെമ്പർമാർ , കളക്ടർ പി.കെ സുധീർ ബാബു, ഡി.എം.ഒ.ഡോ.ജേക്കബ് വർഗീസ്, കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ, ജില്ലാ പ്രസിഡൻറ് കെ.ആർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസിൽ ബ്ലോക്ക് പ്രസിഡൻ്റ് സജി തടത്തിൽ കൊറോണ പ്രതിരോധ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ കൈ കഴുകുന്നതിന് കേരള എൻ.ജി.ഒ.യൂണിയൻ സ്ഥാപിച്ച ടാപ്പിൻ്റെയും, സാനിറ്റൈസറിനെറയും ഉദ്ഘാടനം തഹസിൽദാർ ജി.അജിത്ത് കുമാർ നിർവഹിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സന്തോഷ്.കെ.കുമാർ, വി.സാബു, ഏരിയാ സെക്രട്ടറി എസ്.അനൂപ്, ഏരിയാ പ്രസിഡൻറ് എസ്. രാജി എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

വൈക്കം സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിയൻ ജില്ലാ ജോയിൻറ് സെക്രട്ടറി എം.എൻ.അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ. വിപിനൻ, ഏരിയാ സെക്രട്ടറി അഭിലാഷ് കെ.ജി.എന്നിവരും, പാല സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജെ.അശോക് കുമാർ, ഏരിയാ സെക്രട്ടറി വി.വി.വിമൽ കുമാർ, ഏരിയാ പ്രസിഡൻറ് ജി.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

പാമ്പാടി ഏരിയായിലെ പള്ളിക്കത്തോട് ഐ.ടി.ഐ യിൽ നടന്ന സാനിറ്റൈസർ വിതരണോത്ഘാടനം ഐ.ടി.ഐ പ്രിൻസിപ്പാൾ ശ്രീകുമാരൻ എസ്.നിർവഹിച്ചു. ഏരിയാ സെക്രട്ടറി സജിമോൻ തോമസ്, ഏരിയാ പ്രസിഡൻ്റ് ആർ.അശോകൻ എന്നിവർ പങ്കെടുത്തു.

ചൊവ്വാഴ്ച കോട്ടയം മിനി സിവിൽ സ്റ്റേഷൻ, വയസ്കര വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ സംഘടിപ്പിച്ചിട്ടുള്ള കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ യൂണിയൻ ജില്ലാ ട്രഷറർ എൻ.പി.പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്യും.