കോട്ടയത്തും പുതിയ കൊറോണക്കേസ്: പനച്ചിക്കാട് പഞ്ചായത്തിൽ യുവാവിന് കൊറോണ സ്ഥിരീകരിച്ചു: തിരുവനന്തപുരത്തു നിന്നും എത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രതയിൽ കോട്ടയം: കോട്ടയത്ത് ആകെ രണ്ടു പേർക്ക് കോവിഡ്

കോട്ടയത്തും പുതിയ കൊറോണക്കേസ്: പനച്ചിക്കാട് പഞ്ചായത്തിൽ യുവാവിന് കൊറോണ സ്ഥിരീകരിച്ചു: തിരുവനന്തപുരത്തു നിന്നും എത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രതയിൽ കോട്ടയം: കോട്ടയത്ത് ആകെ രണ്ടു പേർക്ക് കോവിഡ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തു നിന്നും എത്തിയ യുവാവിനാണ് ഇപ്പോൾ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ ശ്രവ സാമ്പിളുകൾ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചു ശേഖരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ഇപ്പോൾ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് 28 നാണ് പനച്ചിക്കാട് കുഴിമറ്റം പാറപ്പുറം സ്വദേശിയായ യുവാവ് തിരുവനന്തപുരത്തു നിന്നും കുഴിമറ്റത്തെ വീട്ടിൽ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് ഈ യുവാവ്. കോട്ടയം നഗരസഭയുടെയും പനച്ചിക്കാട് പഞ്ചായത്തിന്റെയും ്അതിർത്തിയാണ് ഇയാൾ താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഇയാൾക്ക് പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇയാൾ കുറിച്ചിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തി. തുടർന്നു സംശയം തോന്നിയ ഇയാളെ ഇവിടെ നിന്നും ജനറൽ ആശുപത്രിയിലേയ്ക്കു അയക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ ജനറൽ ആശുപത്രിയിൽ എത്തി പരിശോധനയ്ക്കു സാമ്പിൾ നൽകിയിരുന്നു. വ്യാഴാഴ്ചയാണ് ഇയാളുടെ ഫലം പോസിറ്റീവ് ആണ് എന്നു കണ്ടെത്തിയത്. തുടർന്നു ഇയാളെ വ്യാഴാഴ്ച ഉച്ചയോടെ ജനറൾ ആശുപത്രിയിൽ നിന്നും മെഡിക്കൽ സംഘം ആംബുലൻസിൽ എത്തി ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു.

കോട്ടയം നഗരസഭയുടെയും പനച്ചിക്കാട് പഞ്ചായത്തിന്റെയും അതിർത്തി പ്രദേശത്താണ് ഇയാൾ താമസിക്കുന്നത്. ഇയാൾ വീട്ടിൽ എത്തിയ ശേഷം 14 ദിവസം ക്വാറന്റൈനിൽ വയ്ക്കുന്ന കാര്യത്തിൽ അടക്കം വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പനച്ചിക്കാട് പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി കണക്കാകും. ഈ പഞ്ചായത്ത് ഇനി അടച്ചിടും. കോട്ടയം ചന്തക്കടവിലെ ലോഡിങ് തൊഴിലാളിയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.