video

00:00

കൊറോണാക്കാലത്തു പോലും സി.പി.എം. കപട രാഷ്ട്രീയം കളിക്കുന്നു: പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

കൊറോണാക്കാലത്തു പോലും സി.പി.എം. കപട രാഷ്ട്രീയം കളിക്കുന്നു: പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

Spread the love

സ്വന്തം ലേഖകൻ

കുഴിമറ്റം : പനച്ചിക്കാട്ടേ കൊറോണാ രോഗിയെപ്പറ്റിയും ജനപ്രതിനിധികളെപ്പറ്റിയും സി.പി.എം കള്ള പ്രചരണം നടത്തുകയാണ്.ഇത് സി.പി.എം ന്റെ രാഷ്ട്രീയ പാപ്പരത്തമാണ് സൂചിപ്പിക്കുന്നത്. കൊറോണാ രോഗിയുടെ റൂട്ട് മാപ്പ് മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.

കോൺഗ്രസ്‌ പഞ്ചായത്ത് മെംബറുടെ സത്യവാങ്മൂലം ഉപയോഗിച്ചാണ് പനച്ചിക്കാട് പഞ്ചായത്തിലെ കൊറോണാ രോഗി തിരുവനന്തപുരത്തു നിന്നും എത്തിയത് എന്നത് താഴെപ്പറയുന്ന കാരണങ്ങളാൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കള്ളമാണ് എന്ന് പൊതുജന സമക്ഷം അറിയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1) രോഗി എത്തിയിരിക്കുന്നത് ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പാണ്. ലോക് ഡൗണിന് മുൻപ് സത്യവാങ്മൂലം പോലും ഇല്ലായിരുന്നു.
ഇതോടൊപ്പമുള്ള റൂട്ട് മാപ്പ് നോക്കുക
ലോക് ഡൗൺ ആരംഭിച്ചിരിക്കുന്നത് മാർച്ച് 25നാണ്.

2) ലോക് ഡൗൺ ആരംഭിച്ചതിന് ശേഷമാണ് പോലീസ് സത്യവാങ്മൂലം പോലും പ്രസിദ്ധപ്പെടുത്തിയത്.അതിന് മുമ്പ് എങ്ങനെയാണ് മെമ്പർ സത്യവാങ്മൂലം പൂരിപ്പിച്ചു നൽകുന്നത്.

3) ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തി കൈയ്യിൽ സൂക്ഷിക്കുന്ന രേഖയാണല്ലോ സത്യവാങ്മൂലം അതെങ്ങനെയാണ് പഞ്ചായത്ത് മെമ്പർക്ക് നൽകുവാൻ കഴിയുന്നത്.

മഹാമാരി പടർന്നു പിടിച്ച സാഹചര്യത്തിൽ പോലും നുണ പ്രചരണം നടത്തുന്നത് സി.പി.എം അവസാനിപ്പിക്കണമെന്ന് മണ്ഡലം
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്
ബാബുക്കുട്ടി ഈപ്പൻ അറിയിച്ചു.