കൊറോണക്കാലത്ത് കള്ളുമൂത്ത് അച്ഛനും മകനും തമ്മിൽ തല്ലി; മകന്റെ അടിയേറ്റ് തല തകർന്ന് അച്ഛന് ദാരുണാന്ത്യം; കൊലപാതകം ഹൃദയാഘാതമാക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: കൊറോണക്കാലത്ത് കള്ളുമുത്ത് അച്ഛനും മകനും തമ്മിലടിച്ചതോടെ കുമരകത്ത് തലയ്ക്കടിയേറ്റ് അച്ഛൻ മരിച്ചു. തിരുവാർപ്പ് പഞ്ചായത്തിൽ ചെങ്ങളം ഗവ: ഹൈ സ്‌കൂളിനു സമീപത്തെ വീട്ടിലാണ് മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചത്.
ചെങ്ങളം വടാശ്ശേരി സഖറിയാ (തോമസുകുട്ടി – 62 ) ആണ് മരിച്ചത്. അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഇളയ മകൻ അരുണി (24)നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച പുലർച്ചെ കിടക്ക മുറിയിൽ കട്ടിലിനു താഴെ തലയിൽ മർദ്ദനമേറ്റുണ്ടായ മുറിവുകളോടെ സഖറിയാമരിച്ചു കിടക്കുന്നത് കണ്ട സമീപവാസികൾ കുമരകം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കട്ടിലിൽ നിന്ന് വീണാണ് പിതാവ് മരിച്ചതെന്നാണ് അരുൺ അയൽ വാസികളോട് പറഞ്ഞത്. .എന്നാൽ ഹാർട്ട് അറ്റാക്കാണ് മരണകാരണമെന്നാണ് അരുൺ പോലീസിനോട് അറിയിച്ചത് .
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നട്ടെല്ലിന് രണ്ട് മുറിവുകൾ ഉണ്ടെന്നും തലക്ക് മർദ്ദനമേറ്റ് ക്ഷതം സംഭവിച്ചിട്ടുള്ളതായും കണ്ടെത്തി
മദ്യലഹരിയാണ് സംഭവത്തിന് കാരണമായതെന്ന് കുമരകം പോലീസ് പറഞ്ഞു.
ഇരുവരും മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽ വാസികളും അറിയിച്ചു. തുടർന്നു പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.