video
play-sharp-fill

കൊറോണ വൈറസ് തടയാൻ ജിയോ ഫെൻസിങ്ങുമായി ജില്ലയിലെ സൈബർ സെൽ: കർശന നടപടിയുമായി പൊലീസ്

കൊറോണ വൈറസ് തടയാൻ ജിയോ ഫെൻസിങ്ങുമായി ജില്ലയിലെ സൈബർ സെൽ: കർശന നടപടിയുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ബാധിതരെയും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു വീടുകളിലും, ആശുപത്രികളിലും മറ്റും കഴിയുന്ന ആളുകളെ നിരീക്ഷിക്കാൻ കോട്ടയം ജില്ലാ സൈബർ സെല്ലിൽ ആധുനിക ജിയോ ഫെൻസിങ് സംവിധാനം നിലവിൽ വന്നു

കോവിഡ്-19 പിടിപെട്ടും കൊറോണ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടും വിവിധ സ്ഥലങ്ങളിൽ ഐസോലേഷനിൽ കഴിയുന്ന ആളുകളെ ഏത് സമയത്തും നിരീക്ഷിക്കാൻ സാധിക്കുന്ന ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ സംവിധാനം കോട്ടയം സൈബർ സെല്ലിൽ നിലവിൽ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരീക്ഷണത്തിൽ ഇരിക്കുന്ന ആളുകൾ അവർ വസിക്കുന്ന പ്രദേശത്തുനിന്ന് പുറത്തുകടന്ന്‌ മറ്റെവിടേക്കെങ്കിലും യാത്ര ചെയ്യുകയോ, ചുറ്റി തിരിയുകയോ ചെയ്താൽ ആ നിമിഷം തന്നെ സൈബർ സെല്ലിലുള്ള ജി യോ ഫെൻസിങ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും, ജില്ലാ പോലീസ് കൊറോണ സെല്ലിനും, ജില്ലാ പോലീസ് മേധാവിക്കും നോട്ടിഫിക്കേഷൻ ചെല്ലുകയും ചെയ്യുന്നു.

ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ ചുറ്റിതിരിയുന്ന ആളുകളുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ്, പോലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ജിയോ-ഫെൻസിങ് സംവിധാനത്തിലൂടെ പോലീസ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ കറങ്ങി പരിപാടികളിൽ പങ്കെടുക്കുകയോ, പൊതു ഇടങ്ങളിൽ പോകുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ക്കാണ് ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐപിഎസ് ഉത്തരവിട്ടിരിക്കുന്നത്.