video
play-sharp-fill

കൊറോണക്കാലത്ത് കൈകഴുകാൻ പോലും നാട്ടിൽ വെള്ളം കിട്ടില്ല: നാട്ടകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം മുടങ്ങും: മുളങ്കുഴ റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു, വെള്ളം മുടങ്ങി

കൊറോണക്കാലത്ത് കൈകഴുകാൻ പോലും നാട്ടിൽ വെള്ളം കിട്ടില്ല: നാട്ടകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം മുടങ്ങും: മുളങ്കുഴ റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു, വെള്ളം മുടങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് കൈകഴുകാൻ പോലും വെള്ളമില്ലാതെ നാട്ടിലെ വെള്ളംകുടി മുടങ്ങി. പാക്കിൽ മുളങ്കുഴ റോഡിൽ പൈപ്പ് പൊട്ടി റോഡും തകർന്നു ജലവിതരണവും മുടങ്ങിയതോടെയാണ് കൊറോണ ഭീതിയിൽ വലയുന്ന നാടിന് ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത സ്ഥിതിയായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ പാക്കിൽ പതിനഞ്ചിൽപ്പടിയിലാണ് പൈപ്പ് പൊട്ടി റോഡ് തകർന്നതും കുടിവെള്ള വിതരണം മുടങ്ങിയതും.

പൈപ്പ് പൊട്ടിയതോടെ നാട്ടകത്തിന്റെ നാലു പ്രദേശങ്ങളിലെ ജല വിതരണം മുടങ്ങും. പന്നിമറ്റം, ചിങ്ങവനം, പാക്കിൽ, പള്ളം പ്രദേശങ്ങളിൽ ഒരാഴ്ചയെങ്കിലും വെള്ളം കുടി മുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. പ്രദേശത്തെ പൈപ്പിന്റെയും, റോഡിന്റെയും അറ്റകുറ്റപണി പൂർത്തിയാകണമെങ്കിൽ ഒരാഴ്ചയെങ്കിലും പിടിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിന് സമീപത്തെ വീടുകളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചു കയറി നാശനഷ്ടമുണ്ടായി, വാട്ടർ അതോരിറ്റിയുടെ അനാസ്ഥയാണ് പൈപ്പുപൊട്ടലിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
അഞ്ചു വർഷം മുമ്പാണ് താറുമാറായി കിടന്ന റോഡ് തിരുവഞ്ചുർ രാധാകൃഷ്ണൻ എം എൽ എ യുടെ ശ്രമഫലമായി ഉയർത്തി നിർമ്മിച്ചത്.

എന്നാൽ റോഡിന്റെ ഉദ്ഘാടനത്തിന് മുൻപ് തന്നെ പൈപ്പ് പൊട്ടി റോഡ് വിണ്ടുകീറി, പിന്നീടു രണ്ടാം തവണയാണ് പൈപ്പ് പൊട്ടുന്നത്. വെള്ളം ശക്തിയിലെത്തി സമീപത്തെ പ്രസ്സും വെള്ളത്തിലാക്കി. ആയിരക്കണക്കിന് രൂപയാണ് ഇവർക്ക് നഷ്ടം.ഉപകരണങ്ങളും വെള്ളം കയറി നശിച്ചു.

ഇത്തരം അലംഭാവം കാണിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുൻ നഗരസഭാ കൗൺസിലർ അനീഷ് വരമ്പിനകം ആവശ്യപ്പെട്ടു. പൈപ്പ് പൊട്ടിയതോടെ റോഡിലെ ഗതാഗതവും സ്തംഭിച്ചു.