
കൊറോണക്കാലത്ത് പ്രവാസികൾക്കു ദൈവദൂതനായി പ്രധാനമന്ത്രി നരേന്ദ്രമോദി..! പ്രവാസിയ്ക്കു മോറട്ടോറിയം അനുവദിക്കില്ലെന്ന സ്വകാര്യ ബാങ്കിന്റെ പിടിവാശിയിൽ പ്രധാമന്ത്രിയുടെ ഓഫിസ് ഇടപെട്ടത് ഒരൊറ്റ ഇമെയിലിൽ; കൊറോണക്കാലത്ത് മോറട്ടോറിയം ലഭിച്ചില്ലെങ്കിൽ പ്രധാമന്ത്രിയെ ബന്ധപ്പെടാം; തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടൽ ഫലം കണ്ടു
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കൊറോണക്കാലത്ത് പ്രവാസികൾക്കു മുന്നിൽ ദൈവദൂതനായി പ്രധാനമന്ത്രി നരേന്ദ്രമോദി..! മോറട്ടോറിയം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു ഇ മെയിൽ അയച്ച തിരുവല്ല സ്വദേശിയായ പ്രവാസിയ്ക്കു വേണ്ടി ഉടനടി ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫിസ്. പ്രധാനമന്ത്രിയുടെ ഓഫിസും നോർക്കയും വിഷയത്തിൽ കർശനമായി ഇടപെട്ടതോടെ തിരുവല്ല സ്വദേശിയായ പ്രവാസിയ്ക്ക് മോറട്ടോറിയം അനുവദിച്ചു കിട്ടി.
ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയടക്കം പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും നോർക്കയുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണയെ തുടർന്നു രാജ്യത്തെ എല്ലാത്തരം വായ്പ്പകൾക്കും കേന്ദ്ര സർക്കാരും, റിസർവ് ബാങ്കും മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചില സ്വകാര്യ ബാങ്കുകൾ പ്രവാസികൾ അടക്കമുള്ളവരിൽ നിന്നും മോറട്ടോറിയം മറച്ചു വച്ച് അമിത പലിശ ഈടാക്കുകയും, കൃത്യമായി തുക ഈടാക്കുകയും ചെയ്തത്.
ഇതിനെതിരെയാണ് തിരുവല്ല സ്വദേശിയായ പ്രവാസി മലയാളി പ്രധാനമന്ത്രിയുടെ ഓഫിസിനു പരാതി നൽകി. പരാതി ലഭിച്ചതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവും വിഷയത്തിൽ ഇടപെട്ടു. തുടർന്നു വാർത്ത നൽകിയ തേർഡ് സ്വകാര്യ ബാങ്ക് മാനേജ്‌മെന്റിനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫിസും നോർക്കയും വിഷയത്തിൽ ഇടപെട്ട് അടുത്ത മാസം മുതൽ ഇ.എം.ഐ പിടിക്കരുതെന്ന് ബാങ്കിനു നിർദേശം നൽകിയിട്ടുണ്ട്. ബാങ്കിന്റെ കോട്ടയം ശാഖയിലെ ജീവനക്കാരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പ്രവാസി മലയാളി വ്യക്തമാക്കി.