ലോക്ക് ഡൗൺ : കേരള – തമിഴ്നാട് അതിർത്തിയിൽ മുൻ ഡിജിപിയെ തടഞ്ഞു

ലോക്ക് ഡൗൺ : കേരള – തമിഴ്നാട് അതിർത്തിയിൽ മുൻ ഡിജിപിയെ തടഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് സ്വകാര്യ വാഹനത്തിൽ പോകാനെത്തിയ മുൻ ഡിജിപി പി.ജെ. അലക്സാണ്ടറെ പൊലീസ് അതിർത്തിയിൽ തടഞ്ഞു.

 

കേരള – തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റായ കളിയിക്കാവിളയിൽ വച്ച് തമിഴ്നാട് പൊലീസാണ് അലക്സാണ്ടറെ തടഞ്ഞത്. സംഭവമറിഞ്ഞെത്തിയ പാറശാല സർക്കിൾ ഇൻസ്പെക്ടർ ഇടപെട്ടതിനെ തുടർന്നാണ് പിന്നീട് അദ്ദേഹത്തിന് യാത്രാനുമതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group