video
play-sharp-fill

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചില്ല; മൂന്നു പ്രവാസികൾക്കെതിരെ കേസെടുത്തു : കുറ്റം തെളിഞ്ഞാൽ 2 വർഷം വരെ തടവ് ശിക്ഷ

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചില്ല; മൂന്നു പ്രവാസികൾക്കെതിരെ കേസെടുത്തു : കുറ്റം തെളിഞ്ഞാൽ 2 വർഷം വരെ തടവ് ശിക്ഷ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ:ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചില്ല മൂന്നു പ്രവാസികൾക്കെതിരെ കേസെടുത്തു.ദുബായിൽ നിന്നും നാട്ടിലെത്തിയ 3 പേർക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കേസെടുത്തത്.

 

കണ്ണൂർ പടയങ്ങോട്ട് സ്വദേശിയുടെ പേരിലാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും തുടർച്ചയായ നിർദ്ദേശങ്ങൾ അവഗണിച്ച് പുറത്ത് ഇറങ്ങി നടന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പെടയങ്ങോട് ഒരു പീടികയിൽ ഇരിക്കുന്നതറിഞ്ഞ് പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പയ്യന്നൂർ പുതിയ ബസ് സ്റ്രാൻഡ് പരിസരത്ത് വച്ച് മറ്റൊരാളെയും പൊലീസ് പിടികൂടി കേസെടുത്തു. പത്തിന് നാട്ടിലെത്തിയ ഇയാൾ മഞ്ചേശ്വരം സ്വദേശിയാണ്.

വിദേശത്തു നിന്നും കണ്ണൂരിൽ എത്തിയ മാവിലായി സ്വദേശിയുടെ പേരിൽ എടക്കാട് പൊലീസ് കേസെടുത്തു. കുറ്റം തെളിഞ്ഞാൽ രണ്ടു വർഷം വരെ തടവ് ശിക്ഷാ ലഭിക്കാവുന്ന കുറ്റമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.