ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ 100 വാഷിംഗ് കിയോസ്കുകള്‍ സ്ഥാപിക്കും: എന്‍ജിഒ യൂണിയന്‍

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ 100 വാഷിംഗ് കിയോസ്കുകള്‍ സ്ഥാപിക്കും: എന്‍ജിഒ യൂണിയന്‍

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്താകെ ആഫീസ് കേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷിംഗ് കിയോസ്കുകള്‍ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മറ്റുമായി പൊതു ഇടങ്ങളില്‍ ഹാന്‍ഡ് വാഷിംഗ് കിയോസ്കുകള്‍ സ്ഥാപിക്കാന്‍ യൂണിയന്‍ തീരുമാനിച്ചു. ജില്ലയില്‍ 100 ഇടങ്ങളിലാണ് ഇത്തരം സംവിധാനം ഒരുക്കുക.

ഇതിന്റെ ജില്ലാതല ഉദ്ഘാടനം വി.എന്‍.വാസവന്‍ നിര്‍വഹിച്ചു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് 2 ഹാന്‍ഡ് വാഷിംഗ് കിയോസ്കുകളാണ് എന്‍ജിഒ യൂണിയന്‍ സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഡിടിഒ അബ്ദുള്‍ മുഹമ്മദ് നാസര്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌. നായര്‍, ജില്ലാ പ്രസിഡന്റ് കെ.ആര്‍.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി വി.കെ.ഉദയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എല്ലാ ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വാഷിംഗ് കിയോസ്കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു.