play-sharp-fill
കൊറോണ വൈറസ് : ആശുപത്രി അധികൃതരെ പറ്റിച്ച് ചാടിപോകാമെന്നു ഇനി വിചാരിക്കേണ്ട കൈയ്യോടെ പടികൂടും; അസുഖ ബാധിതതരെ കണ്ടെത്താൻ ജിപിഎസ് സംവിധാനം ഏർപ്പെടുത്തി ; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പത്തനംത്തിട്ടയിലെത്തി

കൊറോണ വൈറസ് : ആശുപത്രി അധികൃതരെ പറ്റിച്ച് ചാടിപോകാമെന്നു ഇനി വിചാരിക്കേണ്ട കൈയ്യോടെ പടികൂടും; അസുഖ ബാധിതതരെ കണ്ടെത്താൻ ജിപിഎസ് സംവിധാനം ഏർപ്പെടുത്തി ; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പത്തനംത്തിട്ടയിലെത്തി

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പിന്തുടർന്നു കണ്ടെത്താൻ ജിപിഎസ് സംവിധാനം ഏർപ്പെടുത്തി. ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആശുപത്രിയിൽ നിന്നു ചാടിപ്പോയ സാഹചര്യത്തിലാണിത് ഈ നടപടി.പത്തനംതിട്ടയിൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളിൽ കഴിയുന്നവർ എങ്ങോട്ട് പോയാലും ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്നുള്ളതാണ് പ്രത്യകത.വീടുകൾക്ക് പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം. ഇവർ പൊതു ഇടങ്ങളിലേക്കു പോയാൽ കർശന നടപടി സ്വീകരിക്കും. 10 പേർ അടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുമായി ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. എതെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഇവരെ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റും.

 

 

പത്തനംതിട്ടയിൽ 28 പേർ നിലവിൽ ഐസലേഷൻ വാർഡിൽ പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 18, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 7, അടൂർ ജനറൽ ആശുപത്രിയിൽ 2, തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ 1-എന്നിങ്ങനെയാണ് കണക്കുകൾ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 900 പേരാണ്. വീടുകളിൽ ഏകാന്ത വാസത്തിൽ കഴിയുന്നവരിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്തവരുടെ പട്ടിക പൊലീസിനു കൈമാറും. പൊലീസിന്റെ സഹായത്തോടെ വീടുകളിലെ ഏകാന്തവാസം പൂർണമായും നടപ്പാക്കും. വീടുകളിൽ ഏകാന്ത വാസത്തിൽ കഴിയുന്ന ആളുകൾക്ക് ആവശ്യമായ സഹായം നൽകാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ജനറൽ ആശുപത്രി ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി പുറത്തു പോയ റാന്നി ഒഴുവൻപാറ സ്വദേശിയായ യുവാവിനെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ് വ്യക്തമാക്കി. പൊലീസ് മേധാവിക്ക് ഇതിനായി നിർദ്ദേശം നൽകി. രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയേണ്ടവർ ഒരു കാരണവശാലും പുറത്ത് ഇറങ്ങരുത്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഇവർ വീടുകളിലും ആശുപത്രികളിലും കഴിയണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി കൾശന നിയമനടപടികൾ സ്വീകരിക്കുമെന്ന അധികൃതർ അറിയിച്ചു.

 

ജില്ലയിൽ ഇറ്റലിയിൽ നിന്നെത്തിയവരുമായി അടുത്ത ബന്ധം പുലർത്തിയവരെ കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയ 733 പേരെ കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 7 ഡോക്ടർമാരെ സഹായത്തിനായി വിളിച്ചു. രോഗ ബാധിതർ പോയ സ്ഥലവും സമയവും അനുസരിച്ച് വിവര ശേഖരണം നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളും സമയവും ജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകം വിവരശേഖരണം നടത്തുന്നുണ്ട്.

 

ഇതുവഴി രോഗ ബാധിതർ എത്തിയ സ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ ആ സമയത്ത് പൊതുജനങ്ങൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. റാന്നിയിൽ അതീവ ജാഗ്രതയാണുള്ളത്.ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ, ആരോഗ്യ വകുപ്പുകളുടെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും നേതൃത്വത്തിൽ കൊറോണ ബോധവൽക്കരണം നടത്തുന്നു. 2 ടീമുകളിലായി 30 പേർ അടങ്ങുന്ന സംഘമാണ് വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നത്. ജില്ലയിൽ 733 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ നൽകുകയും ചെയ്തു.

 

വിദേശത്തു നിന്ന് നാട്ടിലെത്തിയ ശേഷം പനിയും ചുമയും ഛർദിയും ബാധിച്ച് അടൂർ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 2 പേർ നിരീക്ഷണത്തിൽ തുടരുന്നു. ഇവരിൽ നിന്നെടുത്ത രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.ഇവർക്ക് പനിയും ചുമയും ഛർദിയും കുറഞ്ഞതായും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ബഹ്റൈനിൽ നിന്നെത്തിയ 40 വയസ്സുള്ള മണക്കാല സ്വദേശിനിയും റഷ്യയിൽ നിന്നു വന്ന 44 വയസ്സുള്ള കടമ്പനാട് ഇടയ്ക്കാട് സ്വദേശിയുമാണ് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. വിദേശത്തു നിന്നു വന്ന 4 പേർ കൂടി ഇന്നലെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു. ഇവരെ പ്രാഥമിക പരിശോധനകൾ നടത്തി വീടുകളിലേക്ക് അയച്ചു.