കൊറോണ വൈറസ്: 55 രാജ്യങ്ങളിൽ പടരുന്നു; അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ വൈറസ് ബാധ  സ്ഥിരീകരിച്ചു

കൊറോണ വൈറസ്: 55 രാജ്യങ്ങളിൽ പടരുന്നു; അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ വൈറസ് ബാധ  സ്ഥിരീകരിച്ചു

 

സ്വന്തം ലേഖകൻ

മുംെബെ: കൊറോണ വൈറസ് ബാധ ചൈനയിൽ കുറഞ്ഞു തുടങ്ങിയെങ്കിലും ചൈനയ്ക്കു പുറത്ത് അഞ്ചു ഭൂഖണ്ഡങ്ങളിലെ 55 രാജ്യങ്ങളിൽ പടരുകയാണ്. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ വൈറസ് ബാധ ഇന്നലെയോടെ സ്ഥിരീകരിച്ചു. വൈറസ് ബാധ വലിയ സാമ്പത്തിക ദുരന്തത്തിലേക്കു നയിക്കുകയാണെന്ന സൂചനയുമായി ആഗോള ഓഹരിവിപണികൾ മൂക്കുകുത്തി.

2008ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ച കണ്ട ഓഹരിവിപണിയിൽ നിന്ന് ഈ വാരം നിക്ഷേപകർക്ക് നഷ്ടമായത് 6 ലക്ഷം കോടി ഡോളർ(ഏതാണ്ട് 426 ലക്ഷം കോടി രൂപ). ബോംബെ ഓഹരിവിപണി ഇന്നലെ മാത്രം 1448 പോയിന്റിന്റെ നഷ്ടം നേരിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചൈനയിൽ ദുരന്തം വിധിച്ച കോവിഡ് ബാധ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വേഗം അവസാനിക്കുമെന്ന പ്രതീക്ഷയുമായി സജീവമായിരുന്ന ലോകവ്യാപാരമേഖലയ്ക്കു കനത്ത തിരിച്ചടിയാണ് ജപ്പാനും ഇറാനും ദക്ഷിണകൊറിയയും അടക്കമുള്ള വമ്പൻ ഏഷ്യൻ ശക്തികളിലും ഇറ്റലി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും വൈറസ് ബാധ വേഗത്തിൽ പടരുന്നത്.

ജപ്പാൻ തലസ്ഥാനമായ ടോക്കിയോ ആതിഥ്യമരുളുന്ന 2020 ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്ന ചർച്ചകളും ശക്തം. ആഫ്രിക്കൻ രാജ്യമായ െനെജീരിയയിലും ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയിലും ഇന്നലെ ആദ്യ കൊറോണെവെറസ് സ്ഥിരീകരിച്ചു. ആകെ മരണം 2800 കടന്നു. രോഗബാധിതർ 83000.ചൈനയ്ക്കു പുറത്ത് 4200 കേസാണ് റിപ്പോർട്ട് ചെയ്തത്. മരണം 70.

 

 

കൊറോണവെറസിന്ആഗോളമഹാമാരിയാകാൻ(പാൻഡെമിക്)ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗെബ്രിയൂസ് വ്യക്തമാക്കി. കൊറോണ ഈവർഷം പകുതിയോടെ അമേരിക്കൻ, ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചേക്കാമെന്ന് സാമ്ബത്തികനിരീക്ഷണ ഏജൻസിയായ മൂഡീസ് വിലയിരുത്തി.

* ഏഷ്യ

*ചൈന: മരണം 2788. ഇന്നലെ പുലർച്ചെവരെയുള്ള 24 മണിക്കൂറിനിടെ മരിച്ചത് 44 പേർ. രോഗബാധിതരുടെ എണ്ണം 79000. മരിച്ചവരിൽ 41 പേരും െവെറസിന്റെ പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയിൽ.
* ജപ്പാൻ: വെറസ് ബാധയെത്തുടർന്ന് യോക്കോഹോ തുറമുഖത്തിനുസമീപം നിർത്തിയിട്ട ഡയമണ്ട് പ്രിൻസസ് ആഡംബരക്കപ്പലിലെ 70 വയസുള്ള ബ്രിട്ടീഷ് യാത്രക്കാരി മരിച്ചു. കപ്പലിൽ മാത്രം അഞ്ചുമരണം. ഇതുകൂടാതെ ജപ്പാനിൽ നാലുമരണവും 200 പേർക്ക് രോഗബാധയും. ഒളിമ്പിക്സുമായി മുന്നോട്ടുപോകമോ എന്ന ചർച്ചകൾ സജീവം. മാർച്ച് 20നാണ് ദീപശിഖ ജപ്പാനിലെത്തുന്നത്. ഒളിമ്ബിക് മാരത്തൺ നിശ്ചയിച്ചിട്ടുള്ള ഹോെകെഡോ ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

* ഉത്തരകൊറിയ: ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ബാധിച്ച രോഗിയെ വെടിവെച്ചുകൊന്നെന്ന് അഭ്യൂഹങ്ങൾ. നിരീക്ഷണത്തിലുള്ള രാജ്യാന്തരനയന്ത്രപ്രതിനിധികളോടു രാജ്യംവിടാൻ ആവശ്യപ്പെട്ടെന്നു സൂചന.

* ദക്ഷിണ കൊറിയ: 315 പേർക്കുകൂടി വെറസ് ബാധ. ആകെ 2,337. െചെന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ. മരണം:13. െചെനയിൽ വെള്ളിയാഴ്ച 374 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ദക്ഷിണ കൊറിയയിൽ 571.
* ഇറാൻ: പശ്ചിമേഷ്യയിൽ രോഗഭീഷണി ഏറ്റവും കൂടുതൽ ഉയർത്തുന്ന ഇറാനിൽ മരണം 34. രോഗബാധിതർ: 388. എല്ലാ സ്‌കൂളുകളും തൽക്കാലത്തേക്ക് അടച്ചു.

* ആഫ്രിക്ക

* െനെജരീയ: ഇറ്റലിയിൽനിന്നെത്തിയ സന്ദർശകന് ഇന്നലെ െവെറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്‌ െനെജീരിയ. ആഫ്രിക്കയിലെ ആദ്യ കോവിഡ് കേസാണിത്.

* സ്വിറ്റ്സർലൻഡ്: 1000 പേരിൽ കൂടുതൽ പങ്കെടുക്കുന്ന മേളകൾ നിരോധിച്ചു.

* അസർെബെജാൻ, ബെലാറസ്, ലിത്വാനിയ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ആദ്യകേസ് ഇന്നലെ സ്ഥിരീകരിച്ചു.

* യൂറോപ്പ്

* ഇറ്റലി: മരണം17. രോഗബാധിതർ. 655. ഇറ്റലി സന്ദർശിച്ച ഡച്ച് പൗരനും െവെറസ് സ്ഥിരീകരിച്ചു.
* ഫ്രാൻസിൽ 38 പേർക്കും ജർമനിയിൽ 45 പേർക്കും സ്പെയിനിൽ 23 ബ്രിട്ടനിൽ 16 പേർക്കും രോഗബാധ.

* അമേരിക്ക

* മെക്സിക്കോ: ആദ്യരണ്ടുകേസുകൾ ഇന്നലെ സ്ഥിരീകരിച്ചു. രോഗബാധിതർ- കാനഡ:14, അമേരിക്ക: 60, ബ്രസീൽ 1

* ന്യൂസിലൻഡ്

ആദ്യകേസ് ഇന്നലെ സ്ഥിരീകരിച്ചു. (ഓസ്ട്രേലിയയിൽ 22 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു)