video
play-sharp-fill

കൊറോണ വൈറസ്: ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ്: ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസ് ലക്ഷണങ്ങളോടെ ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ.ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളോടെയാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ചൈന സന്ദർശിച്ച മൂന്ന് പേരെയാണ് രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇതിൽ ഒരാൾ കഴിഞ്ഞ മാസവും രണ്ട് പേർ കഴിഞ്ഞ ആഴ്ചയുമാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് നിലനിൽക്കുന്ന കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാക്കിയിരിക്കുകയാണ് ഡൽഹിയിലെ ആർഎംഎൽ ആശുപത്രി.ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ പരിശോധനാ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.