play-sharp-fill
കൊറോണക്കാലത്തും കൊല്ലുന്ന ബില്ലുമായി കിംസ് അടക്കമുള്ള ആശുപത്രി മാഫിയ: സ്വകാര്യ ആശുപത്രിയിലെ നിരക്കു നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥ; സ്വകാര്യ ആശുപത്രി മാഫിയയുടെ കൊള്ളയ്‌ക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിലേയ്ക്ക്

കൊറോണക്കാലത്തും കൊല്ലുന്ന ബില്ലുമായി കിംസ് അടക്കമുള്ള ആശുപത്രി മാഫിയ: സ്വകാര്യ ആശുപത്രിയിലെ നിരക്കു നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥ; സ്വകാര്യ ആശുപത്രി മാഫിയയുടെ കൊള്ളയ്‌ക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയുടെ കൊള്ള എത്രത്തോളം ഭീകരമാണ് എന്നു വ്യക്തമാക്കിത്തന്ന വലിയൊരു കാലമാണ് കൊറോണയെന്ന മഹാമാരി വന്നതോടെ കടന്നു പോകുന്നത്. കൊറോണ  പിടിമുറുക്കിയ കാലത്ത്, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് ഒരു ചെറു വിരൽ പോലും അനക്കാൻ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളും, ഇവിടുത്തെ ജീവനക്കാരും ജീവൻ പോലും പണയം വച്ച് കൊറോണയ്‌ക്കെതിരെ പോരാടുമ്പോൾ, ആളില്ലാത്ത സ്വകാര്യ ആശുപത്രികൾ ഈച്ചയെ ആട്ടി ഇരിക്കുകയായിരുന്നു.

കൊറോണക്കാലത്ത് ആശുപത്രിയിൽ എത്തുന്ന രോഗികളെ ഞെക്കിപ്പിഴിയുന്ന നിലപാടാണ് സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുന്നതെന്നു വ്യക്തമാക്കുന്ന വാർത്തയാണ് വെള്ളിയാഴ്ച തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടത്. മൂന്നര മണിക്കൂർ മാത്രം ആശുപത്രിയിൽ ചിലവഴിച്ചതിന് കിംസ് ഗ്രൂപ്പ് ഈടാക്കിയത് 2800 ലധികം രൂപയാണ് എന്നതു തേർഡ് ഐ പുറത്തു വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാർത്തയ്‌ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് കിംസ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇവിടെ എത്തിയ ഇദ്ദേഹത്തിന് പോലും ബില്ലിലെ വിവരങ്ങൾ സംബന്ധിച്ചു കൃത്യമായി മറുപടി നൽകാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ട ബില്ലിൽ ഇൻവെസ്റ്റിഗേഷൻ എന്ന പേരിൽ 500 രൂപ എഴുതിച്ചേർത്തിരുന്നു. ഇത് ഏത് ഇനത്തിലാണ്, ഏത് തരം പരിശോധനയ്ക്കാണ് ഈടാക്കിയത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ അഡ്മിനിസ്‌ട്രേറ്റർ ഒഴിഞ്ഞ് മാറി.

എക്‌സ്‌റേയ്ക്കും ഇസിജിയ്ക്കും രക്ത പരിശോധനയ്ക്കുമായി മറ്റൊരു ബില്ലു കൂടി നല്കി തുക  ഈടാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇൻവെസ്റ്റിഗേഷൻ എന്ന പേരിൽ 500 രൂപ ഈടാക്കിയത്. 1200 രൂപ നോൺ എസി മുറിയ്ക്കു ഈടാക്കുന്ന ആശുപത്രിയിൽ എസി മുറിയ്ക്കു 2000 രൂപയാണ് ഈടാക്കുന്നത്. കോട്ടയം നഗരത്തിലെ ആഡംബര സൗകര്യങ്ങൾ ഉള്ള ഹോട്ടലുകളിൽ പോലും 900 മുതൽ 1200 രൂപ വരെ എ.സി മുറികൾക്ക് ഈടാക്കുമ്പോഴാണ്, സേവനം എന്ന പേരിൽ നടത്തുന്ന ആശുപത്രിയ്ക്കു എ.സി. ഇല്ലാത്ത മുറിക്ക് 1200 രൂപ  വാടക ഈടാക്കുന്നത്.

ഈ വാടക തീരുമാനിക്കുന്നത് സർക്കാരല്ല മറിച്ച് സ്വകാര്യ ആശുപത്രികൾ തന്നെയാണ് എന്നതാണ് ഏറെ ഭീതി ജനിപ്പിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ആശുപത്രികളിൽ നിന്നും ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെയും, മരുന്നുകളുടെയും അടക്കം ചിലവും തുകയും രേഖപ്പെടുത്തി ബോർഡ് സ്ഥാപിക്കണമെന്നാണ് ചട്ടം. എന്നാൽ, കിംസ് അടക്കമുള്ള ആശുപത്രികൾ ഇതൊന്നും ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിൽ കിംസ് അടക്കമുള്ള ആശുപത്രികൾക്കെതിരെ, ഇവരുടെ ചികിത്സാ നിരക്കുകളും, മുറി വാടകയും അടക്കം ഏകീകരിക്കണമെന്നും ,ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെൻറ് ആക്ട് പ്രകാരം ചികിൽസാ റേറ്റ് വിവര പട്ടിക പൊതുജനം  കാണത്തക്കവിധം  പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.