play-sharp-fill
കോട്ടയത്ത് വീണ്ടും കൊറോണ: ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചു; ജില്ലയിൽ രണ്ടു പേർക്ക് കൊറോണ ബാധ; അതീവ ജാഗ്രതയിൽ ജില്ല

കോട്ടയത്ത് വീണ്ടും കൊറോണ: ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചു; ജില്ലയിൽ രണ്ടു പേർക്ക് കൊറോണ ബാധ; അതീവ ജാഗ്രതയിൽ ജില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും കൊറോണ വൈറസ് ബാധ. വിദേശത്തു നിന്നും എത്തിയ രണ്ടര വയസുകാരന്റെ അമ്മയ്ക്കാണ് ചൊവ്വാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴു മാസം ഗർഭിണിയായ ഇവരുടെ പരിശോധനാ ഫലം ചൊവ്വാഴ്ച ഉച്ചയോടെയാണ് ജില്ലയിൽ ലഭിച്ചത്. ഇതോടെയാണ് ഇവർക്കും കൊറോണ സ്ഥീരീകരിച്ചത്.


ഇവർ സഞ്ചരിച്ച വിമാനത്തിൽ കൊറോണ ബാധിതനുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവർക്കും കൊറോണ സ്ഥിരീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വിദേശത്ത് ആരോഗ്യ പ്രവർത്തകയായ 29 കാരിയാണ് രണ്ടര വയസുകാരന്റെ അമ്മ. ഇവരുടെ ആദ്യ പരിശോധനയ്ക്കായി അയച്ച സാമ്പിളിൽ പോരായ്മയുണ്ടായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും സാമ്പിൾ ശേഖരിച്ച് അയച്ചത് തുടർന്നാണ് ഇവർക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 ദിവസത്തിന് ശേഷമാണ് ജില്ലയിൽ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത്. 15 ദിവസത്തെ ഇടവേളയിൽ തുടർച്ചയായ രണ്ടു ദിവസമാണ് ഇവിടെ കൊറോണ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. കുവൈറ്റിൽ ആരോഗ്യ പ്രവർത്തകയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച 29 കാരി. ഇവർ കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇവിടെ നിന്നും ടാക്‌സിയിലാണ് ഇവർ ഉഴവൂരിലെ വീട്ടിൽ എത്തിയത്.

ഇവർ സഞ്ചരിച്ച വിമാനത്തിലെ ഒരാൾക്കു രോഗം സ്ഥീരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച അമ്മയുടെയും മകന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചത്. ഇതേ തുടർന്ന് തിങ്കളാഴ്ച മകന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നു അമ്മയുടെ സാമ്പിൾ വീണ്ടും ശേഖരിച്ച ശേഷം പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ഏഴു മാസം ഗർഭിണിയായ മകൾക്കും രോഗം സ്ഥിരീകരിച്ചത്.

ഇവർ സഞ്ചരിച്ച വിമാനത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള 21 പ്രവാസികൾ എത്തിയിരുന്നു. ഇതിൽ ഒൻപതു പേർ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. 12 പേർ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. ഇവർ നെടുമ്പാശേരിയിൽ നിന്നും എത്തിയ ടാക്‌സി ഡ്രൈവറും, യുവതിയുടെ ഭർത്താവിന്റെ അമ്മയും അടക്കമുള്ളവർ നിരീക്ഷണത്തിലാണ്.

ഗർഭിണിയും കുട്ടിയും രോഗ ബാധിതരായതോടെ അതീവ ജാഗ്രതയിലാണ് ജില്ല മുന്നോട്ടു പോകുന്നത്. രോഗം ഇരുവർക്കും സ്ഥിരീകരിച്ചെങ്കിലും നിലവിൽ ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യതയില്ല. ഇരുവരും വിമാനത്തിൽ നിന്നു നേരിട്ട് കോട്ടയത്ത് എത്തുകയാണ് ചെയ്തത്. പൊതുജനങ്ങളുമായോ മറ്റുള്ള പൊതു സമ്പർക്ക സാധ്യതയോ ഇവർക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.