video
play-sharp-fill

കൊറോണയെ പ്രതിരോധിച്ച ചെങ്ങളത്തെ ദമ്പതിമാരെ സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കൊറോണയെ പ്രതിരോധിച്ച ചെങ്ങളത്തെ ദമ്പതിമാരെ സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണയെ പ്രതിരോധിച്ച ചെങ്ങളത്തെ ദമ്പതിമാരെ വീട്ടിലെത്തി സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇറ്റലിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതിമാരിൽ നിന്നാണ് ചെങ്ങളത്തെ ദമ്പതിമാർക്കു കൊറോമ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിൽ എ്ത്തിയത്.

രോഗത്തെ അതിജീവിച്ച് വീട്ടിൽ എത്തി നിരീക്ഷണ കാലവധി പൂർത്തികരിച്ച റോബിനെയും കുടുംബത്തെയും കാണാനായാണ് തിരുവഞ്ചുർ രാധാകൃഷ്ണൻ എംഎൽഎ എത്തിയത്. റോബിനും ഭാര്യയും അദ്ദേഹത്തിന്റെ പിതാവും മാതാവും 4 വയസ്സുള്ള മോളും ചേർന്ന് വിട്ടിലേക്ക് സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി അനുഭവങ്ങളും ഒറ്റപെടലിന്റെ കാര്യങ്ങളും അതിജീവനത്തിന്റെ കാര്യങ്ങളും പങ്കുവച്ചു. കോവിഡ് എന്ന മഹാമാരിയെ ജാഗ്രതയോടെ തുരത്താൻ ആകും എന്നും റോബിൻ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ പാറെക്കുന്നുംപുറം എന്നിവർക്ക് ഒപ്പമാണ് എംഎൽഎ എത്തിയത്.