video
play-sharp-fill

കൊറോണ മൂലം രക്ത ലഭ്യത കുറഞ്ഞ കോട്ടയം ജില്ലാ ആശുപത്രിയില്‍ രക്തദാനം ചെയ്ത് ഡിവെെഎഫ്ഐ പ്രവര്‍ത്തകർ

കൊറോണ മൂലം രക്ത ലഭ്യത കുറഞ്ഞ കോട്ടയം ജില്ലാ ആശുപത്രിയില്‍ രക്തദാനം ചെയ്ത് ഡിവെെഎഫ്ഐ പ്രവര്‍ത്തകർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ;  കോട്ടയം ജില്ലാ ആശുപത്രി രക്തബാങ്കിലേക്ക് രക്തം നല്‍കി ഡിവെെഎഫ് ഐ പ്രവര്‍ത്തകര്‍. കോട്ടയം ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ജയ്ക് സി തോമസിന്‍റെ നേതൃത്വത്തില്‍ 25 ഓളം പ്രവര്‍ത്തകരാണ് രക്തം നല്‍കിയത്.

കൊറോണ  വയറസ് മൂലം രക്തബാങ്കുകളില്‍ രക്തലഭ്യത ഗണ്യമായ് കുറഞ്ഞ പശ്ചാത്തലത്തിലാണ് ഡിവെെഎഫ്എെ പ്രവര്‍ത്തകര്‍ രക്തം നല്‍കുന്നതിനായ് മുന്നിട്ടിറങ്ങിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വ്യാപകമായ് ഡിവെെഎഫ്എെയുടെ  രക്തദാന പരിപാടിയായ ജീവധാര ക്യാമ്പയിന്‍റെ ഭാഗമായാണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തകരെത്തി രക്തം നല്‍കിയത്.ഡിവെെഎഫ്എെ സംസ്ഥാന സെക്രട്ടറിയറ്റംഗം ജയ്ക് സി തോമസ് ബ്ളോക്ക് ഭാരവാഹികളായ എസ് ബിനോയ്,അരുണ്‍ഷാജി എന്നിവര്‍ക്കൊപ്പം കോട്ടയം ബ്ളോക്ക് പ്രദേശത്തെ 25ഓളം പ്രവര്‍ത്തകരാണ് രാവിലെ ജില്ലാ ആശുപത്രിയിലെത്തി രക്തം നല്‍കിയത്.

സിഎസ് സനീഷ്,കെ മിഥുന്‍,അതുല്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.