video
play-sharp-fill

കൊറോണ ഭീതി; എൽ.ഐ.സി ഏജന്റന്മാർക്ക് അടിയന്തിര സഹായം നൽകണം

കൊറോണ ഭീതി; എൽ.ഐ.സി ഏജന്റന്മാർക്ക് അടിയന്തിര സഹായം നൽകണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോകം മഹാവ്യാധിക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന നാളുകളിൽ എന്തു ചെയ്യണമെന്നറിയാതെ
തൊഴിൽ മേഖലയിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന
എൽ.ഐ.സി ഏജൻറന്മാർക്ക് അടിയന്തിര സഹായം നൽകാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ഓൾ ഇന്ത്യാ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിവിധ സർക്കാർ സംവിധാനങ്ങൾ സഹായമേകുന്നു എന്നാൽ കമ്മീഷൻ വ്യവസ്ഥ മാത്രമുള്ള ഏജന്റന്മാരുടെ ജീവിതം വളരെ പ്രതിസന്ധിയിലായിരിക്കുന്നു. കൊറോണാ ദുരന്തം മൂലം തൊഴിൽ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നാലും ശമ്പളമുറപ്പു വരുത്തണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ പ്രയോജനം കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഏജന്റിന് ലഭിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവ്വവിധ വായ്പകൾക്കും മൂന്ന് മാസം മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന വേളയിലും എൽ.ഐ.സി ഏജന്റന്മാരുടെ ലോണുകൾക്ക് മാനേജ്‌മെന്റ് ഈ ഇളവ് നൽകുന്നില്ല.

സാധാരണ ഗതിയിൽ എൽ.ഐ.സി പോളിസികളിൽ ഏറ്റവും കൂടുതൽ ആളുകൾ പണം നിക്ഷേപിക്കുന്നത് മാർച്ച് മാസത്തിലാണ്, എന്നാൽ ഈ വർഷം ഇത്തരമൊരു നിക്ഷേപ രീതി ഉണ്ടായിട്ടില്ല

എൽ.ഐ.സി യുടെ നട്ടെല്ല് എന്ന് എപ്പോഴും വിശേഷിപ്പിക്കുന്ന ഏജന്റിന് ആവശ്യമായ കരുതൽ മാനേജ്‌മെന്റ് നൽകണം. നട്ടെല്ലിന് വയ്യാഴിക വന്നാൽ മൊത്തം തളർന്നു പോകും എന്ന് മാനേജ്‌മെന്റ്മനസിലാക്കണം വിദേശ ഇന്ത്യക്കാരുടെ തിരിച്ചുവരവിലെ അനിശ്ചിതത്വം, വ്യാപാര രംഗത്തുണ്ടായ അപചയങ്ങൾ, അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, തൊഴിൽ മേഖലയിലെ അനിശ്ചിതത്വങ്ങൾ തുടങ്ങി.

മുൻപുണ്ടായ പ്രളയങ്ങളും മറ്റ് പല കാരണങ്ങളും മൂലം ഒരു പാട് പോളിസികൾ മുടങ്ങുകയും പുതിയ പോളിസി വിപണനം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു
ഭൂരിഭാഗം വരുന്ന പോളിസി ഉടമകളും ഏജന്റ് മുഖാന്തിരമാണ് പ്രീമിയം അടയ്ക്കാറുള്ളത്.

സാധാരണ ഒരു പോളിസി ഉടമ പ്രീമിയം നേരിട്ട് അടുയ്ക്കുന്നതിന് ആഗ്രഹിച്ചാലും ലോക് ഡൗണിന്റെ ഭാഗമായി യാത്രാവിലക്കുള്ളതിനാലും ആഫീസുകൾ അടഞ്ഞു കിടക്കുന്നതിനാലും സാധിക്കുന്നില്ല
ഇതും ഏജന്റിന്റെ പ്രവർത്തനത്തെയും, വരുമാനത്തെയും സാരമായി ബാധിക്കുന്നു.

ഈ വ്യാധി എന്ന് തീരുമെന്നോ, എങ്ങനെ അവസാനിക്കുമെന്നോ ആർക്കും നിശ്ചയമില്ല
എന്നാണ് വർത്തമാനകാല വാർത്തകൾ നൽകുന്ന സൂചന
ഫീൽഡിൽ പോയി പുതിയ പോളിസികൾ വിൽക്കുന്നതിനോ, റിന്യൂവൽ പ്രീമിയം വാങ്ങുന്നതിനോ എത്ര നാൾ സാധിക്കില്ല എന്ന് പറയാൻ ആകില്ല.

ഈ വ്യാധിയുടെ കാഠിന്യം കുറഞ്ഞാലും, പല വീട്ടുകാരും – സ്ഥാപനങ്ങളും സന്ദർശകരെ നിരുത്സാഹപ്പെടുത്തുമെന്ന് എൽ.ഐ.സി ഏജന്റ് മാർ ആശങ്കപ്പെടുന്നു
അപ്പോൾ വരും മാസങ്ങളിൽ കൊടിയ വറുതിയായിരിക്കും
ഏജന്റ്‌സിനെ കാത്തിരിക്കുന്നത് ഇല്ലായ്മയും, ദാരിദ്ര്യവും
തീർച്ചയായും ഉണ്ടായേക്കാം ഈ സാഹച്യര്യത്തിൽ
മാനേജ്‌മെന്റ് ഏജന്റ്‌സിനെ സഹായിക്കുന്നതിന് കർമ്മ പരുപാടികൾ ആവിഷ്‌കരിക്കണം.

മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും
കൃത്യമായി ലഭിക്കുന്ന പ്രതിമാസ ശമ്പളത്തിന്റെ പിൻബലം, എൽ.ഐ.സി എന്ന മഹാപ്രസ്ഥാനത്തിന്റെ
സന്ദേശവാഹകരും, അടിസ്ഥാന വർഗ്ഗവുമായ ഏജന്റ്‌സിനില്ല
ഏറ്റവും ഉടനെ തന്നെ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് നടപടി വേണം.

ഒര് ഏജന്റിന്റെ ശരാശരി പ്രതിമാസ കമ്മീഷൻ അടിയന്തിര സഹായം നൽകുക മിനിമം ഒരു ലക്ഷം രൂപ അഞ്ചു വർഷ കാലാവധിയിൽ പലിശ രഹിത വായ്പ അനുവദിക്കുക ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ ഏജന്റന്മാർ നിത്യവൃത്തിക്ക് മാർഗ്ഗമില്ലാതെ പട്ടിണി കിടക്കുന്ന അവസ്ഥ സംജാത മായേക്കുമെന്ന്
ഓൾ ഇന്ത്യാ എൽ. ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ നേതാക്കളായ കെ.സി ജയിംസ്, പി.എൻ
രാജീവൻ, എൻ.ഒ ജോർജ്, കെ.സി വർഗീസ്, പുന്നൂസ് പി. വർഗീസ് എ.ബി ഷാജി, ജോർജ് തോമസ് എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.