കോവിഡ് 19: രക്തദാനവുമായി വനിതാ ജീവനക്കാർ

കോവിഡ് 19: രക്തദാനവുമായി വനിതാ ജീവനക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രക്തദാനം നടത്തുന്നവരുടെ എണ്ണത്തിൽ കുറവ് വന്നെന്ന വാർത്തയെത്തുടർന്ന് രക്തം ദാനം ചെയ്ത് ഒരു കൂട്ടം വനിതാ ജീവനക്കാർ മാതൃകയായി. എൻ ജി ഒ യൂണിയൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ ആശുപത്രിയിലാണ് വനിതാ ജീവനക്കാർ രക്തദാനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ പോകാൻ പോലും പലരും ഭയക്കുമ്പോൾ ഇവർ രക്തദാനത്തിന് സന്നദ്ധത അറിയിച്ച് സ്വയം മുന്നോട്ട് വരികയായിരുന്നു.

ഗർഭാവസ്ഥ, ആർത്തവം, മറ്റ് രോഗങ്ങൾ ഇവയൊന്നും ഇല്ലാത്ത പൂർണ ആരോഗ്യവതിയായ ഒരു സ്ത്രീക്ക് നാലു മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാം. എന്നാൽ പലർക്കും ഇതേക്കുറിച്ച് അറിയില്ലെന്നും ഈ സാഹചര്യത്തിൽ പ്രതിസന്ധിയിൽ കൈത്താങ്ങാകുന്നതിനൊപ്പം ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് രക്ത ദാന ക്യാമ്പയിനിൻ്റെ ഭാഗമായതെന്നും വനിതാ ജീവനക്കാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമ്പയിനിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലും യൂണിയൻ പ്രവർത്തകർ രക്തം ദാനം ചെയ്തിരുന്നു.