ഹോങ്കോങില്‍ വ്ലോഗറായ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
ഹോങ്കോങ് : സൗത്ത് കൊറിയന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഹോങ്കോങില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ അമിത്(46) എന്നയാളെയാണ് ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തത്.വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ, വഴി ചോദിച്ചാണ് പ്രതി സമീപിച്ചത്. എന്നാല്‍ അല്‍പസമയത്തിന് ശേഷം ഇയാളുടെ പെരുമാറ്റം മാറുകയായിരുന്നെന്ന് യുവതി വ്യക്തമാക്കി. ശരീരത്തില്‍ കയറി പിടിച്ച് തന്റെ കൂടെ വരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. എതിര്‍പ്പ് അറിയിച്ചിട്ടും യുവതിയെ ഇയാള്‍ വിടുന്നില്ല. തുടര്‍ന്ന് രക്ഷപ്പെട്ട് ഓടുന്ന യുവതിയുടെ പിന്നാലെ നടന്ന് വീണ്ടും ശരീരത്തില്‍ കയറി പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെ ബഹളം വച്ചതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. അതേസമയം, അമിത് എന്നൊരാള്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് രാജസ്ഥാന്‍ റിഫിള്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.