
ഉപ്പില്ലാത്ത ഭക്ഷണത്തെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ല അല്ലേ. എരിവും പുളിയും അല്‍പ്പം കുറഞ്ഞാലും എന്തിനും ഉപ്പില്ലേല്‍ എങ്ങനെ വായില്‍ വച്ച് കൂട്ടാനാണ്? പൊതുവെ ഏറ്റവും വിലകുറഞ്ഞ സാധനം ആണ് ഉപ്പ്. ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഉപ്പിനുണ്ട് . എന്നാല്‍ ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പെന്ന് കേട്ടിട്ട് ഉണ്ടോ? ഈ ഉപ്പിന്റെ ഉല്‍പാദന പ്രക്രിയ കാരണം 250 ഗ്രാമിന് 7,500 രൂപയാണ് ഇതിന്.
ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പ് കൊറിയൻ മുള ഉപ്പ് ആണ്. പർപ്പിള്‍ ബാംബൂ ഉപ്പ് അല്ലെങ്കില്‍ ജുഗ്യോം എന്നും അറിയപ്പെടുന്നു. ഇത് സങ്കീർണ്ണമായ ഒരു പ്രക്രിയയിലൂടെയാണ് സൃഷ്ടിക്കുന്നത്. നൂറ്റാണ്ടുകളായി കൊറിയൻ പാചകരീതിയിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഇത് ഉപയോഗിക്കുന്നു. വർഷങ്ങളായി കൊറിയക്കാർ പാചകത്തിനും ഔഷധ ആവശ്യങ്ങള്‍ക്കും ഈ മുള ഉപ്പ് ഉപയോഗിക്കുന്നുണ്ട്.
ഇത്ഉ ണ്ടാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുളകളില്‍ കടല്‍ ഉപ്പ് നിറയ്ക്കുന്നു. 800 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ ഉപ്പ് ഒമ്ബത് തവണ ചുടുന്നു. അവസാനത്തെ ചുടല്‍ 1,000 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുന്നു. ഈ സമയത്ത് മുളയില്‍ നിന്നുള്ള ധാതുക്കള്‍ ഉപ്പിലേക്ക് എത്തുന്നു. ഈ പ്രക്രിയ വളരെ അധ്വാനം നിറഞ്ഞതും 45 മുതല്‍ 50 ദിവസം വരെ എടുക്കുന്നതും ആണ്. ഇത് തയ്യാറാക്കാൻ വിദഗ്ധരായ തൊഴിലാളികളും പ്രത്യേക ചൂളകളും ആവശ്യമാണ്.
ഈ ഉപ്പിൻ്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
മുള ഉപ്പ് പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുള്‍പ്പെടെ 70-ലധികം അവശ്യ ധാതുക്കളാല്‍ സമ്ബുഷ്ടമാണ്. അപ്പോള്‍ ഇനി കടയില്‍ ചെന്ന് ഉപ്പു വാങ്ങാൻ ഒരുങ്ങുമ്ബോള്‍ കൊറിയൻ മുള ഉപ്പിന്റെ വില കൂടിയൊന്ന് ആലോചിച്ചോളൂ.