പൈസചിലവില്ലാതെ കൊറിയൻ ഫേസ്പാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്താലോ?; എങ്ങനെയെന്ന് നോക്കാം

Spread the love

കൊറിയക്കാരുടെ ഗ്ലാസ് പോലുള്ള ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ് അല്ലേ. ചുളിവുകളോ പാടുകളോ ഇല്ലാത്ത തിളക്കമാ‌ർന്ന ചർമ്മം നേടാൻ പല വഴികളും നോക്കുന്നവരാണ്. ഇതിനായി അമിതമായി പണം മുടക്കി പല ട്രീറ്റ്‌മെന്റുകളും എടുക്കാറുണ്ട്.

 എന്നാൽ പ്രകൃതിദത്തമായ രീതിയില്‍ ചർമ്മം സംരക്ഷിക്കാൻ  അമിതമായി പണം കളയേണ്ടതില്ല. കൊറിയക്കാരുടെ ഒരു ഫേസ്‌പാക്ക് നോക്കിയാലോ?. ഇത് തയ്യാറാക്കുന്നതിന് വേണ്ടത് ചണവിത്താണ് ( ഫ്ലാ‌ക് സീ‌ഡ്). മുഖത്തെ ചുളിവുകളും വരകളും പാടുകളും നീക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയ ചണവിത്ത് ച‌ർമ്മത്തിന്റെ സെൻസിറ്റവിറ്റി കുറയ്ക്കാൻ സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചണവിത്ത് – ഒന്നര കപ്പ്

അരി – ഒരു കപ്പ്

മഞ്ഞള്‍പ്പൊടി

തേൻ – രണ്ട് ടേബിള്‍‌സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം കുറച്ച്‌ വെള്ളത്തില്‍ ചണവിത്തിട്ട് നല്ലപോലെ തിളപ്പിക്കുക. അതിലേക്ക് അരിയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേർത്ത് തിളപ്പിക്കാം. ജെല്‍ പരുവത്തിലാകുമ്ബോള്‍ അടുപ്പണയ്ക്കാം. ഇത് തണുക്കാൻ മറ്റി വയ്ക്കുക. ശേഷം അരിച്ച്‌ ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേൻ ചേർത്തിളക്കി നല്ലപോലെ യോജിപ്പിക്കണം. ശേഷം മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഇത് പുരട്ടി 20 മിനിറ്റ് വയ്ക്കുക. ഇനി തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആദ്യ ഉപയോഗത്തില്‍ തന്നെ മാറ്റം മനസിലാകും.