വില 285 കടന്ന് കൊപ്ര ; ഇനിയും ഉയരും, പ്രതിസന്ധിയിലായി മലയാളികള്‍ 

Spread the love

തിരുവനന്തപുരം:പ്രതിസന്ധിയിലായിരിക്കുകയാണ് വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍. കൊപ്ര വില വർദ്ധിച്ചോടെയാണ് മില്ലുടമകള്‍ പ്രതിസന്ധിയിലായത്.ഓണക്കാലത്തിനു മുൻപ് വരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രയുടെ വില. എന്നാല്‍ ഏതാനും മാസങ്ങള്‍ കൊണ്ട് 30 രൂപയില്‍ അധികം വർധിച്ച്‌ കൊപ്രയുടെ വില 155 രൂപയായി ഉയർന്നു.

 

ഇതോടെ മില്ലുടമകള്‍ ആട്ടിയെ വെളിച്ചെണ്ണ 255 രൂപയ്ക്കാണ് വില്പന നടത്തുന്നത് .1 കിലോ കൊപ്രയില്‍ നിന്ന് ശരാശരി 600 ഗ്രാം വെളിച്ചെണ്ണ മാത്രമേ ലഭിക്കു . ഇനിയും കൊപ്രയുടെ വില തുടർന്നാല്‍ വെളിച്ചെണ്ണയുടെ വിലയില്‍ ഇനിയും വർധന വരുത്തേണ്ടി വരും എന്നാണ് മില്ലുടമകള്‍ പറയുന്നത് .

 

ഇത് വില്പനയെ തന്നെ സാരമായി ബാധിക്കും എന്നും അവർ കൂട്ടിച്ചേർത്തു.ഇങ്ങനെ വില കൂടുന്നതിലൂടെ കുറഞ്ഞ വിലയില്‍ പാക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വില്പനയ്ക്ക് വെല്ലുവിളിയാകുന്നതായും മില്ലുടമകള്‍ പറയുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതല്‍ കർശനം ആക്കണമെന്നും മായം കലർന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കണമെന്നും മില്ലുടമകള്‍ ആവശ്യപ്പെട്ടു.