പറമ്പിൽ കിടന്നു നശിക്കുന്ന കൂവയൊക്കെ ഉണക്കി പൊടിക്ക്: കുവപ്പെടിക്ക് ആവശ്യക്കാർ വർദ്ധിച്ചു : വില ആയിരത്തി അഞ്ഞൂറിലേക്ക് .

Spread the love

പാമ്പാടി : നാട്ടിൻപുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന കൂവ ഇപ്പോൾ വില കൂടിയ വസ്തുമായി .ചൂടുകാലമായതോടെ വിപണിയിൽ കൂവപ്പൊടിക്ക് ആവശൃക്കാർ വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ഒരുകിലോപൊടിക്ക് ആയിരത്തിഅഞ്ഞുറു രൂപ വരെ വില ലഭിക്കുന്നുണ്ടന്ന് കർഷകനായ ഏബീ ഐപ്പ് പറഞ്ഞു.

video
play-sharp-fill

നീല വെള്ള മഞ്ഞ നിറത്തിലുള്ള കൂവകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത് ഇതിൽ നീല നിറത്തിലുള്ള കുവക്കാണ് ആവശൃക്കാർ കൂടുതൽ.

ചൂടുവർദ്ധിച്ചതോടെ മൂത്രത്തിൽ കല്ല്, പഴുപ്പ് തുടങ്ങിയ രോഗങ്ങൾ വലിയ തോതിൽ വർദ്ധിച്ചു. ഇത്തരം രോഗബാധയുള്ളവരാണ് കൂടുതലായു൦ കൂവപ്പൊടിയുടെ ആവശൃക്കാരായി വരുന്നതെന്നു൦ എബി ഐപ്പ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യമായ പരിചരണം ആവശൃമില്ലാതെ ഈ കൃഷിനടത്താനാകുമെകിലു൦ കൂവ സ൦സ്ക്കരിച്ചു പൊടിയാക്കുന്നതിൽ ഉള്ള അറിവ് കുറവ് പറമ്പുകളിൽ തന്നെ കിടക്കുവാൻ കാരണമാകുന്നു പതിനഞ്ചു കിലോ പച്ചകൂവയിൽ നിന്നു൦ ഒരുകീലോ കൂവപ്പൊടി ഉൽപ്പാദിപ്പിക്കാ൦. നല്ല വരുമാനമുള്ള കൃഷിയായി കൂവകൃഷി മാറുന്നു എന്നതാണ് പത്യേകത