play-sharp-fill
മഴക്കാലം ; വീ​​ണ്ടു​​മൊ​​രു പ്ര​​ള​​യ​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കേ​​ണ്ടി വ​​രു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ കൂ​​ട്ടി​​ക്ക​​ല്‍, കൊ​​ക്ക​​യാ​​ര്‍  നി​​വാ​​സി​​ക​​ള്‍; ഇന്നലെ പെയ്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തിൽ ജലനിരപ്പ് ഉയർന്നു; പാലം അപകടാവസ്ഥയിലേക്ക് പോകുമെന്ന ഭീതിയിൽ ജനം

മഴക്കാലം ; വീ​​ണ്ടു​​മൊ​​രു പ്ര​​ള​​യ​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കേ​​ണ്ടി വ​​രു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ കൂ​​ട്ടി​​ക്ക​​ല്‍, കൊ​​ക്ക​​യാ​​ര്‍ നി​​വാ​​സി​​ക​​ള്‍; ഇന്നലെ പെയ്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തിൽ ജലനിരപ്പ് ഉയർന്നു; പാലം അപകടാവസ്ഥയിലേക്ക് പോകുമെന്ന ഭീതിയിൽ ജനം

സ്വന്തം ലേഖകൻ

കൂ​​ട്ടി​​ക്ക​​ല്‍: മ​​ഴ​​ക്കാ​​ലം അ​​ടു​​ക്കു​​ന്ന​​തോ​​ടെ വീ​​ണ്ടു​​മൊ​​രു പ്ര​​ള​​യ​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കേ​​ണ്ടി വ​​രു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് കൂ​​ട്ടി​​ക്ക​​ല്‍, കൊ​​ക്ക​​യാ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് നി​​വാ​​സി​​ക​​ള്‍. പ്ര​​ള​​യ​​ത്തി​​ല്‍ മ​​ണ​​ലും മാ​​ലി​​ന്യ​​വും നി​​റ​​ഞ്ഞ പു​​ല്ല​​ക്ക​​യ​​റി​​ന്‍റെ ശു​​ചീ​​ക​​ര​​ണം ര​​ണ്ട് മാ​​സ​​ങ്ങ​​ള്‍​​ക്കു മു​​ന്പാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. എ​​ന്നാ​​ല്‍, ഇ​​ത് പ്ര​​ഹ​​സ​​ന​​മാ​​യി​​രു​​ന്നെ​​ന്ന ആ​​ക്ഷേ​​പ​​മാ​​ണ് ഇ​​പ്പോ​​ള്‍ ശ​​ക്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്.


ഇ​​തി​​ന് ബ​​ലം ന​​ല്‍​​കു​​ന്ന കാ​​ഴ്ച​​ക​​ളാ​​ണ് കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്തി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ കാ​​ണാ​​ന്‍ സാ​​ധി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍​​ച്ചെ​​യു​​ണ്ടാ​​യ മ​​ഴ​​യി​​ല്‍ പു​​ല്ല​​ക​​യാ​​റി​​ല്‍ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളില്‍ ത​​ങ്ങി കി​​ട​​ന്ന മ​​ര​​ങ്ങ​​ളും മ​​റ്റു പാ​​ഴ്സാ​​ധ​​ന​​ങ്ങ​​ളും ഒ​​ഴു​​കി​​യെ​​ത്തി കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്തി​​ല്‍ ഇ​​ടി​​ച്ചു നി​​ന്ന​​തി​​നെ തു​​ട​​ര്‍​​ന്നു ച​​പ്പാ​​ത്തി​​നൊ​​പ്പം ജ​​ല​​നി​​ര​​പ്പു​​യ​​ര്‍​​ന്ന​​ത് നാ​​ടി​​നെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ​​ല​​ക്ഷ​​യ​​ത്തി​​ലാ​​യ പാ​​ലം വീ​​ണ്ടും അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലേ​​ക്ക് മാ​​റു​​മെ​​ന്ന ഭീ​​തി​​യും നി​​ല​​നി​​ല്‍​​ക്കു​​ന്നു. വീ​​ണ്ടും ഒ​​രു പ്ര​​ള​​യ​​മു​​ണ്ടാ​​യാ​​ല്‍ സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍​​ക്കു​​ള്ള​​ത്. ര​​ണ്ടു​​മാ​​സം മു​​ന്പ് സ​​ര്‍​​ക്കാ​​രി​​ന്‍റെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ ഏ​​കോ​​പ​​ന​​യോ​​ഗ​​ത്തി​​ലാ​​ണ് പു​​ല്ല​​ക​​യാ​​ര്‍ ശു​​ചീ​​ക​​ര​​ണ​​മെ​​ന്ന​​തി​​ന് തീ​​രു​​മാ​​ന​​മാ​​യ​​ത്.

ഇ​​തി​​നാ​​യി മൈ​​ന​​ര്‍ ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പ് 25 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഈ ​​തു​​ക ഉ​​പ​​യോ​​ഗി​​ച്ചു പു​​ഴ​​യു​​ടെ ഒ​​ഴു​​ക്കി​​നു ത​​ട​​സ​​മാ​​യ​​തെ​​ല്ലാം നീ​​ക്കം ചെ​​യ്യാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. എ​​ന്നാ​​ല്‍, ആ​​റ്റി​​ല്‍​നി​​ന്നും മ​​ണ​​ലൂ​​റ്റി​​ന് മാ​​ത്ര​​മാ​​യി പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ താ​​ത്പ​​ര്യ​​മെ​​ടു​​ത്ത​​ത് ശു​​ചീ​​ക​​ര​​ണം കാ​​ര്യ​​മാ​​യി ന​​ട​​ക്കാ​​തെ പോ​​കാ​​നി​​ട​​യാ​​ക്കി. മ​​ണ​​ല്‍ ഊ​​റ്റ​​ലി​​നു സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ​​തെ​​ന്നു ക​​ണ്ടെ​​ത്തി​​യ ച​​പ്പാ​​ത്തു ഭാ​​ഗ​​ത്തു​നി​​ന്നും മാ​​ത്ര​​മാ​​യി ശു​​ചീ​​ക​​ര​​ണം ആ​​ദ്യ​ഘ​​ട്ടം ഒ​​തു​​ങ്ങി​​യ​​താ​​യി ആ​​ക്ഷേ​​പം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

പു​​ല്ല​​ക​​യാ​​ര്‍ ശു​​ചീ​​ക​​ര​​ണ​​ത്തി​​നാ​​യി ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പ് ന​​ല്‍​​കി​​യ 25 ല​​ക്ഷം രൂ​​പ മു​​ട​​ക്കി വാ​​രി കൂ​​ട്ടി​​യ മ​​ണ​​ലും ച​​ര​​ലും ലേ​​ലം ചെ​​യ്യു​​ന്ന​​തി​​ന്‍റെ പേ​​രി​​ല്‍ റ​​വ​​ന്യു വ​​കു​​പ്പും പ​​ഞ്ചാ​​യ​​ത്തും ര​​ണ്ട് ത​​ട്ടി​​ല്‍ എ​​ന്ന ആ​​രോ​​പ​​ണം. കൊ​​ക്ക​​യാ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ബോ​​യ്​​സ് എ​​സ്റ്റേ​​റ്റി​​ലാ​​ണ് ലോ​​ഡ് ക​​ണ​​ക്കി​​നു മ​​ണ​​ലും ച​​ര​​ലും വാ​​രി കൂ​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത്.

ച​​പ്പാ​​ത്തു ഭാ​​ഗ​​ത്തു​നി​​ന്നും വാ​​രി​​യെ​​ടു​​ത്ത മ​​ണ​​ല്‍ ഇ​​വി​​ടെ​​യും കൂ​​ട്ടി​​ക്ക​​ല്‍ സ്കൂ​​ള്‍ ഗ്രൗ​​ണ്ടി​​ലു​​മാ​​ണ് സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലെ ക​​ന​​ത്ത​​മ​​ഴ​​യി​​ല്‍ വാ​​രി​​കൂ​​ട്ടി​​യ മ​​ണ​​ലു​​ക​​ള്‍ ന​​ഷ്ട​​പ്പെ​​ട്ടു തു​​ട​​ങ്ങി.

ല​​ക്ഷ​​ക​​ണ​​ക്കി​​നു രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന മ​​ണ​​ലും ച​​ര​​ലും ഉ​​രു​​ള​​ന്‍ ക​​ല്ലു​​ക​​ളു​​മാ​​ണ് ഇ​​വി​​ടെ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് ലേ​​ലം ചെ​​യ്തു ല​​ഭി​​ക്കു​​ന്ന തു​​ക പ​​ഞ്ചാ​​യ​​ത്തി​​നും റ​​വ​​ന്യു വ​​കു​​പ്പി​​നു​​മാ​​ണ്. എ​​ന്നാ​​ല്‍, മ​​ണ​​ല്‍ ലേ​​ലം ചെ​​യ്യു​​വാ​​ന്‍ പ​​ഞ്ചാ​​യ​​ത്ത് ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്. ലേ​​ലം ചെ​​യ്യു​​ന്ന​​തി​​നു​​ള്ള അ​​നു​​മ​​തി ഇ​​പ്പോ​​ഴാ​​ണ് ല​​ഭി​​ച്ച​​തെ​​ന്നും ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.