അയര്‍ലണ്ടിലെ മണര്‍കാട് സ്വദേശികളുടെ കൂട്ടായ്മയായ മണർകാട്  ‘മക്കള്‍  കുടുംബസംഗമം’  ശ്രദ്ധേയമായി 

Spread the love

ഡബ്ലിന്‍: കോട്ടയം ജില്ലയിലെ മണര്‍കാട് ദേശത്തു നിന്നും അയര്‍ലണ്ടിന്റെ നാന ഭാഗത്തും /നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ് ഏരിയ യിലുള്ള അംഗങ്ങളും ഉള്‍പ്പെടുന്ന മണര്‍കാട് മക്കള്‍ അയര്‍ലണ്ട് എന്ന കൂട്ടായ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളും ഡബ്ലിനിലെ മാലഹൈഡ് റോഡില്‍ ഉള്ള സെന്റ് വിന്‍സെന്റ് GAA ക്ലബ്ബില്‍ വച്ച് നടന്നു

video
play-sharp-fill

 

 

 

 

കൂട്ടായ്മയുടെ പ്രസിഡന്റും,ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ ഇടവക സഹവികാരിയുമായ ഫാ :ജിനു കുരുവിള അധ്യക്ഷത വഹിച്ചു, സെക്രട്ടറി സാജു തടത്തിമാക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനിത ബെനറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.നിരവധി കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാ പരിപാടികള്‍, അയര്‍ലണ്ടിലെ പ്രശസ്തമായ മ്യൂസിക്കല്‍ ടീം ആയ Soul Beats Drogeda യുടെ ഗാനമേളയും നടത്തപെട്ടു