കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് ഈരാറ്റുപേട്ടയില്‍ നിന്നും മങ്കോമ്പിന് പോയ കുഴിത്തോട്ട് ബസ്; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: കൂട്ടക്കല്ലിൽ‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഈരാറ്റുപേട്ടയില്‍ നിന്നും മങ്കോമ്പിനു പോയ കുഴിത്തോട്ടു ബസാണ് കൂട്ടക്കല്ലില്‍ ബ്രേക്ക് നഷ്ടപ്പെട്ടു മറിഞ്ഞത്. ബസില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നത് അപകടത്തിന്റെ ഭീതി കുറയ്ക്കാന്‍ സഹായിച്ചു.


അപകടസമയത്ത് ബസില്‍ എട്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റ ഇവരെ ഈരാറ്റുപേട്ട പിഎംസി, പാലാ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group