കൂട്ടിക്കല്‍ കുടുംബശ്രീ സി ഡി എസ്സില്‍ സംരംഭ-തൊഴില്‍ മേളനടത്തി; പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു

Spread the love

കൂട്ടിക്കല്‍:കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംരംഭ – തൊഴിൽ മേള നടത്തി.

പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളിലെ സംരംഭകരെ കണ്ടെത്തി പിന്തുണാ സംവിധാനങ്ങളൊരുക്കുന്നതിന് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ നൂറിലധികം സംരംഭകര്‍ പങ്കെടുത്തു.

കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ആശാ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു,ഗ്രാമപഞ്ചായത്ത് അംഗം പി എസ് സജിമോന്‍, അസ്സിസ്റ്റന്റ് സെക്രട്ടറി സിന്ധുമോള്‍, കുടുംബശ്രീ എം ഇ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ തോമസ്്,കുടുംബശ്രി വൈസ് ചെയര്‍പേഴ്‌സണ്‍ സിജി സുനില്‍,എം ഇ കണ്‍വീനര്‍ ജലജാ ഷാജി, തുടങ്ങിയവര്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group