video

00:00

നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി

നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി

Spread the love

 

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലാണ് കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്.

 

നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്‍റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായ ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

 

പോക്സോ കേസ് നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടൻ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു വയസ്സുകാരിയെ പീഡിപ്പിചെന്ന പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group