
കൂട്ടിക്കലിലെ മഹാദൗത്യം വിജയം; 25 കുടുംബങ്ങള്‍ക്ക് സ്നേഹസമ്മാനമായി സിപിഎം നിർമിച്ചു നൽകുന്ന സ്വപ്നഭവനങ്ങള്‍ നാളെ മുഖ്യമന്ത്രി കൈമാറും; വീടുകളുടെ നിർമ്മാണം നടത്തിയത് കോട്ടയം അലക്സ് മാത്യു വെള്ളാപ്പള്ളി ബ്രദേഴ്സ്
കോട്ടയം: കേരളത്തെ നടുക്കിയ കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായ 25 കുടുംബങ്ങള്‍ക്ക് സി.പി.എം നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ കൈമാറ്റം നാളെ വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
കാഞ്ഞിരപ്പള്ളി ഏരിയയിലെ പാര്‍ട്ടിയംഗങ്ങളില്‍ നിന്നും സ്വരൂപിച്ച പണമുപയോഗിച്ചാണ് വീടുനിര്‍മ്മിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ടൗണ്‍ വാര്‍ഡിലെ തേൻപുഴയില്‍ വാങ്ങിയ 2.10 ഏക്കറിലാണ് വീടുകള്‍.
2022
ഫെബ്രുവരി 24ന് കോടിയേരി ബാലകൃഷ്ണനാണ് വീടുകളുടെ തറക്കില്ലിട്ടത്. 2 കിടപ്പ് മുറികളും ഹാളും ,അടുക്കളയും,സിറ്റൗട്ടും ,ബാത്ത്റൂമും ഉള്‍പ്പെടുന്നതാണ് വീടുകള്‍. റോഡ്,വെള്ളം,വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏന്തയാറില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റര്‍, മന്ത്രി വി.എൻ വാസവൻ, കെ.കെ ജയചന്ദ്രൻ, പി.കെ ബിജു , മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വീടുകൾ നിർമിക്കാൻ വെള്ളാപ്പള്ളി ബ്രദേഴ്സ് മാനേജിങ് പാർട്ണർ മാത്യു അലക്സ് മുന്നോട്ടുവരുകയായിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന കോട്ടയം ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെവി സബ്‌സ്‌റ്റേഷന്‍ കുറവിലങ്ങാട്ട് നിർമ്മാണം പൂർത്തിയാക്കിയതും വെള്ളാപ്പള്ളി ബ്രദേഴ്സാണ്.
കിഫ്ബി പദ്ധതിയില്‍ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ് സ്റ്റേഷന്‍ കുറവിലങ്ങാട്ട് യാഥാര്‍ഥ്യമാക്കിയത്.
കേരളത്തിലെ പ്രമുഖ കോൺട്രാക്റ്റേഴ്സാണ് കോട്ടയം ആസ്ഥാനമായുള്ള അലക്സ് മാത്യു വെള്ളാപ്പള്ളി ബ്രദേഴ്സ് ഗ്രൂപ്പ്
സംസ്ഥാനത്തെ പല നിർമ്മാണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതും ഇവരാണ്.