
പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ; കേസ് ബുധനാഴ്ച പരിഗണിക്കും; നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കസബ പോലീസ് ആണ് നടനെതിരെ കേസെടുത്തത്; 7 മാസത്തോളം ഒളിവിലായിരുന്ന നടൻ ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു
ന്യൂഡല്‍ഹി: വെറും നാല് വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റിയിട്ടുണ്ട്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാള്‍ വരെ നീട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ വാദങ്ങള്‍ ബുധനാഴ്ച കോടതി പരിഗണിക്കും.
കഴിഞ്ഞ ജൂണില്‍ ആണ് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതി ഉയരുന്നത്. കോഴിക്കോട് കസബ പൊലീസാണ് പോക്‌സോ കേസെടുത്തത്. ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടന്‍, ഹൈക്കോടതിയടക്കം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരിയില്‍ കേസ് പരിഗണിച്ച സുപ്രീം കോടതി, മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ മെഡിക്കല്‍ റിപ്പോർട്ട് ആണ് കേസില്‍ നിർണായകമായത്. കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാരാണ് കേസിലെ മെഡിക്കല്‍ റിപ്പോർട്ട് സുപ്രീം കോടതയില്‍ സമർപ്പിച്ചത്. കേസിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും താൻ നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കുടുംബത്തിലെ പ്രശ്നങ്ങള്‍ ആണ് നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നിലെ കാരണം എന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കല്‍ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കേസിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കുട്ടി താൻ നേരിട്ട പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്നും പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നായിരുന്നു സർക്കാരിന്‍റെ ചോദ്യം. ഇതിന് പിന്നാലെ കേസിലെ മെഡിക്കല്‍ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിക്കുകയും ചെയ്തു.