
തലശേരി: കൂത്തുപറമ്പ് മൂന്നാം പീടികയിലുണ്ടായ തീപിടിത്തത്തില്‍ ഇരു നില കെട്ടിടം കത്തി നശിച്ചു. കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക് സിനാണ് തീ പിടിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് തീയും പുകയും ഉയരുന്നത് പ്രദേശവാസികള്‍ കണ്ടത്.
കൂത്തുപറമ്പ് മട്ടന്നുര്‍ ഫയര്‍ഫോഴ്സ് യുനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി.ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.