
വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും ആവേശമുണര്‍ത്തി കൂത്രപ്പള്ളി എക്‌സ്പ്രസ് ; കൗതുകമായി കൂത്രപ്പള്ളി സെന്‍റ് മേരിസ് യുപി സ്‌കൂളിലെ ചിൽഡ്രൻസ് പാർക്ക്
കോട്ടയം : കൗതുക കാഴ്ചയായ് കൂത്രപ്പള്ളി സെന്‍റ് മേരിസ് യുപി സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്. ട്രെയിൻ മാതൃകയിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളില്‍ പകുതിയിലധികവും തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ല, കണ്ടിട്ടില്ല എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ആശയത്തിന് രൂപം നല്‍കുവാന്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചത്. റെയില്‍വേ സംവിധാനത്തെക്കുറിച്ച് കുട്ടികളില്‍ കൂടുതല്‍ അറിവ് സൃഷ്ടിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശ്യം.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബോര്‍ഡില്‍ ട്രെയിനിനു സമീപം സ്ഥാപിച്ചിരിക്കുന്നത് പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു.പഠനത്തോടൊപ്പം വിനോദവും എന്ന സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായിട്ടാണ് കൂത്രപ്പള്ളി സ്‌കൂള്‍ പുതിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കോ പൈലറ്റുമാരായ ആല്‍ബിന്‍ ടി. ബിനു. ആദിദേവ് അനൂപ്, ടിടിആര്‍മാരായ, ഐറിന്‍ ട്രീസ സിനോജ്, ദിയമോള്‍ ഷിജോ, അലോഷ്യസ് മാര്‍ട്ടിന്‍ എന്നിവരുടെ ചുമതലയില്‍ ആയിരുന്നു കന്നി യാത്ര.
പത്തുകുട്ടികള്‍ക്ക് ഒരേസമയം ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലാണ് ട്രെയിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഇതുമൂലം റെയില്‍വേ മേഖലയെക്കുറിച്ച് കുട്ടികളില്‍ ആകാംക്ഷയും അറിവും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.