കൂത്താട്ടുകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മില്‍ നിന്നും കൂറുമാറിയ കലാരാജു

Spread the love

കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.

അവിശ്വാസ പ്രമേയത്തിലൂടെ എല്‍ ഡി എഫിന് ഭരണം നഷ്ടമായതോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. സി പി എം അംഗമായി വിജയിക്കുകയും പിന്നീട് കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറുകയും ചെയ്ത വിമത, കലാ രാജുവാണ് ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി.

ഏറെനാളായി സി പി എമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാടുന്നത്. അതുകൊണ്ടുതന്നെ കലാ രാജുവിന്‍റെ പ്രതികാരം വിജയിക്കുമോയെന്നറിയാനായി ഏവരും ഉറ്റുനോക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് ഒപ്പം നിന്ന സ്വതന്ത്ര കൗണ്‍സിലർ പി. ജി. സുനില്‍കുമാറിനെയാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിഡൻ്റ് ഉള്‍പ്പെടെയുളളവർ പങ്കെടുത്ത പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇരുവരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത്.