video
play-sharp-fill

ഉടുമുണ്ട് പൊക്കിക്കാണിക്കല്‍, തുണി പറിച്ചെറിയല്‍; പൊലീസിനെയും എക്‌സൈസിനെയും തുരത്താന്‍ കൂത്താടി ലൗലിക്ക് നമ്പരുകള്‍ പലത്; കോട്ടയം കൊല്ലപ്പള്ളിയിലെ കുപ്രസിദ്ധ മദ്യവില്പനക്കാരിയെ  തൊടാനാവാതെ എക്സൈസും പൊലീസും

ഉടുമുണ്ട് പൊക്കിക്കാണിക്കല്‍, തുണി പറിച്ചെറിയല്‍; പൊലീസിനെയും എക്‌സൈസിനെയും തുരത്താന്‍ കൂത്താടി ലൗലിക്ക് നമ്പരുകള്‍ പലത്; കോട്ടയം കൊല്ലപ്പള്ളിയിലെ കുപ്രസിദ്ധ മദ്യവില്പനക്കാരിയെ തൊടാനാവാതെ എക്സൈസും പൊലീസും

Spread the love

സ്വന്തം ലേഖിക

കൊല്ലപ്പള്ളി: മകനും മകളും ഉയര്‍ന്ന നിലയിലെത്തിയിട്ടും രണ്ട് പതിറ്റാണ്ടായി തുടരുന്ന അനധികൃത മദ്യവില്പന ‘കൂത്താടി ലൗലി ‘ എന്ന ലൗലി മാത്യു നിര്‍ത്തിയില്ല.

കൊല്ലപ്പള്ളിയിലെ കുപ്രസിദ്ധ മദ്യവില്പനക്കാരി ‘കൂത്താടി ലൗലിയെ ‘ കഴിഞ്ഞ 20 വര്‍ഷത്തിനിടെ പൊലീസിനും എക്‌സൈസിനും തൊടാനായിട്ടില്ല. ചൊവാഴ്ച്ചയും എക്‌സൈസ് സംഘത്തെയും വെട്ടിച്ച്‌ ഇവര്‍ രക്ഷപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ഉടുതുണി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്തവണ ലൗലിയുടെ രക്ഷപെടൽ. ലൗലി സ്വന്തം വീട്ടിലും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും അനധികൃത മദ്യവില്പന നടത്തിവരികയായിരുന്നു എന്നാണ് പരാതി.

വിവരമറിഞ്ഞ് വനിതാ എക്‌സൈസ് ഓഫീസറടക്കം സ്ഥലത്തെത്തി. ഇവരെ കണ്ടപാടെ ആദ്യം ലൗലി ഉടുത്തിരുന്ന തുണി ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇതുകണ്ടിട്ടും കൂസാതെ വനിതാ എക്‌സൈസ് ഓഫീസര്‍ ഇവരെ പിടിക്കാന്‍ ആഞ്ഞപ്പോഴാണ് തുണിപറിച്ചെറിഞ്ഞ് ഓടി രക്ഷപെട്ടത്.

സംഭവസ്ഥലത്ത് മദ്യപിച്ചും ചീട്ടുകളിച്ചും ഇരുന്ന ഇരുപതോളം പേര്‍ അടുത്തുള്ള തോട്ടില്‍ ചാടി രക്ഷപെട്ടു. ലൗലിയുടെ വീട്ടില്‍ നിന്നും ഏഴ് ലിറ്റര്‍ വിദേശമദ്യവും മൂന്ന് ലിറ്റര്‍ വാറ്റുചാരയവും മദ്യം വിറ്റവകയില്‍ സൂക്ഷിച്ചിരുന്ന 500 രൂപയും കണ്ടെടുത്തതായി പാലാ എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

അബ്കാരി ആക്‌ട് പ്രകാരം ലൗലിക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൗലിയുടെ വക ആളൊഴിഞ്ഞ പുരയിടത്തില്‍ കഞ്ചാവ് കൈമാറ്റവും വില്പനയും നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെയുള്ള ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചും മദ്യവില്പന നടക്കുന്നുണ്ട്.