കൂറുമാറ്റത്തിന് 100 കോടി വാഗ്ദാനം; അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം; മുഖ്യമന്ത്രി മൗനത്തിൽ
തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം.
ഉചിതമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആരോപണം ശരിയെങ്കിൽ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയിൽ ചര്‍ച്ചക്ക് വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്നായിരുന്നു എകെ ശശീന്ദ്രന്‍റെ നിലപാട്.
മന്ത്രിസ്ഥാനത്തിലെ അടിപിടിക്ക് പിന്നാലെ വീണുകിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് എകെ ശശീന്ദ്രൻ വിഭാഗം. കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് എകെ ശശീന്ദ്രനും വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാം നിഷേധിച്ച് എഴുതി നൽകിയ വിശദീകരണം മുഖ്യമന്ത്രി മുഖവിലക്കെടുക്കാത്തതിൽ തോമസ് കെ തോമസും അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തുടര്‍ നീക്കങ്ങൾക്കാണ് ആലോചന. ബിജെപി അനുകൂല ഡീൽ വ്യക്തമായിട്ടും മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷവും വിമര്‍ശിക്കുന്നു.