
കോട്ടയം : കോട്ടയത്ത് വൈദികന്റെ വീട്ടിൽ നിന്ന് 50 പവനും പണവും മോഷണം പോയ കേസിൽപ്രതി വൈദികന്റെ മകൻ ഷൈനു നൈനാൻ , പ്രതി കുറ്റം സമ്മതിച്ചതായി പെലീസ്
കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാർ പ്രാർത്ഥനയ്ക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഓടി രക്ഷപെടുന്നതിനിടയിൽ സമീപത്തെ പറമ്പിൽ നിന്നും രണ്ടരപവന്റെ മാല പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് സമീപത്തെ വീട്ടിലേക്ക് കയറിയതും, മോഷണം നടത്തിയത് അലമാര താക്കോലിട്ട് തുറന്നുമായിരുന്നു എന്ന കണ്ടെത്തലിൽ ദുരൂഹത നിറഞ്ഞിരുന്നു. വൈദികന് ആരേയും സംശയം ഇല്ലായെന്ന് പൊലീസിന് മൊഴി നല്കിയിരുന്നു.
അതിനു പിന്നാലെയാണ് സ്വന്തം മകൻ തന്നെയാണ് വീട്ടിൽ മോഷണം നടത്തിയതെന്ന വാർത്ത പുറത്തു വരുന്നത്. റമ്മി കളിച്ചും ലോട്ടറി നടത്തിയും ഉണ്ടായ കടം വീട്ടുന്നതിന് വേണ്ടിയാണ് സ്വന്തം വീട്ടിൽ നിന്നു തന്നെ ഇയാൾ മോഷണം നടത്തിയതെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group


