കോട്ടയം കൂരോപ്പടയിൽ വീട് കുത്തിത്തുറന്ന് കവർച്ച ; അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി കള്ളൻ ഒൻപത് പവനും 8000 രൂപയും കവർന്നു

Spread the love

പാമ്പാടി : കൂരോപ്പടയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന്  ഉറുമ്ബില്‍ പുത്തൻപുരയില്‍ വീട്ടില്‍ ജോണിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

video
play-sharp-fill

ഒൻപത് പവനും 8000 രൂപയും കവർന്നു. കുടുംബം കൂരോപ്പട സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് റാസയില്‍ പങ്കെടുക്കുമ്ബോഴായിരുന്നു മോഷണം നടന്നത്.

രാത്രി12:30ന് റാസയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പ്രതി മോഷണം നടത്തിയത്. പാമ്ബാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group