കൂരോപ്പട പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ട് എൽഡിഎഫ് ; നറുക്കെടുപ്പിലൂടെ കോൺഗ്രസിൻ്റെ അമ്പിളി മാത്യൂ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു

Spread the love

കോട്ടയം :  കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 17-ാം വാർഡ് അംഗം അമ്പിളി മാത്യൂ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് അമ്പിളി മാത്യുവിന്റെ വിജയം.

video
play-sharp-fill

അമ്പിളിക്ക് ഏഴ് വോട്ടുകളും, എൽഡിഫിലെ ദീപ്തി ദിലീപിന് ഏഴ് വോട്ടുകളും ലഭിച്ചു. ബി.ഡി.ജെ.എസ് അംഗം ആശാ ബിനു അമ്പിളി മാത്യൂവിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വോട്ടുകൾ തുല്യമായത്.

ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 17 വാർഡുകളുള്ള കൂരോപ്പട പഞ്ചായത്തിൽ എൽഡിഎഫ് -7, യു ഡി എഫ് – 6, ബി ജെ പി – 3, ബിഡിജെഎസ് – 1 എന്നിങ്ങനെയാണ് കക്ഷി നില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം ലെ ഷീലാ ചെറിയാൻ രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ ബിഡിജെഎസ് പ്രതിനിധി ആശാ ബിനു പിന്തുണച്ചതോടെയാണ് 7-7 എന്ന കക്ഷി നില വന്നതോടെ നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പിൽ അമ്പിളി മാത്യുവിന് നറുക്ക് വീണതോടെ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.

പഞ്ചായത്തിലെ മുൻ യുഡിഎഫിൻ്റെ ഭരണകാലത്ത്  അമ്പിളി മാത്യു പ്രസിഡൻ്റായിരുന്നിട്ടുണ്ട്.