
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കൂരോപ്പട പോളിങ് സ്റ്റേഷന് മുന്നിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം; കോൺഗ്രസ് പ്രവർത്തകർ വോട്ട് പിടിക്കുന്നുവെന്ന് ആരോപണം
സ്വന്തം ലേഖിക
കോട്ടയം: പോളിങ് പുരോഗമിക്കുന്നതിനിടെ കൂരോപ്പട പോളിങ് സ്റ്റേഷനിൽ വാക്കേറ്റം.
എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് വാക്കേറ്റം നടന്നത്. കോൺഗ്രസ് പ്രവർത്തകർ വോട്ട് പിടിക്കുന്നുവെന്ന് ആരോപിച്ചാണ് വാക്കേറ്റം നടന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്.
വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികള്‍ കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.
Third Eye News Live
0