നാടിന്റെ വികസനത്തിന് പ്രതിഭാശാലികളായ യുവത്വം അനിവാര്യം: കൂരോപ്പട പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് ചാണ്ടി ഉമ്മൻ

Spread the love

കൂരോപ്പട: നാടിന്റെ വികസനത്തിന് പ്രതിഭാശാലികളായ യുവത്വം അനിവാര്യമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.

കൂരോപ്പട പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.

ഗ്രാമ പഞ്ചായത്തിലെ 17 വാർഡുകളിലെ 80 പ്രതിഭകളെ സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, ഡോ. മിനി സെബാസ്റ്റ്യൻ സ്ഥിരം സ്ഥിതി അധ്യക്ഷമാരായ ഷീലാ മാത്യൂ, രാജമ്മ ആഡ്രൂസ്, ആശാ ബിനു, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ സുരേഷ്, റ്റി.ജി മോഹനൻ, ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, സന്ധ്യാ ജി നായർ, സോജി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ വിഷയങ്ങളിൽ ഉന്നത വിജയത്തോടെ ബിരുദം നേടിയവർ, കലാ കായിക പ്രതിഭകൾ, മികച്ച ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു.