play-sharp-fill
കൂരോപ്പട പഞ്ചായത്ത് ഭരണസമിതി ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിക്കുന്നു;   പഞ്ചായത്തിൽ ഭരണ സ്തംഭനം: ബിജെപി ധർണ്ണ നടത്തി

കൂരോപ്പട പഞ്ചായത്ത് ഭരണസമിതി ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിക്കുന്നു; പഞ്ചായത്തിൽ ഭരണ സ്തംഭനം: ബിജെപി ധർണ്ണ നടത്തി

സ്വന്തം ലേഖിക

കൂരോപ്പട: പഞ്ചായത്ത് ഭരണസമിതി ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ബിജെപി പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കൂട്ടാളികളും നുണപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നത്.
പാമ്പാടി – കൂരോപ്പട റോഡിൽ ചെന്നാമറ്റംകവലയിൽ ഒരുകിലോമീറ്ററോളം ദൂരത്തിൽ പൈപ്പ് ഇട്ടിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ പൈപ്പിട്ട കരാറുകാരന് ഈ ഭാഗത്തു പൈപ്പിടുവാൻ അനുമതി ഇല്ലാതിരിക്കെ, കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചുകൊണ്ടിരിക്കുന്ന ജലജീവൻ പദ്ധതി ബിജെപിയുടെ പ്രധിഷേധത്തെ തുടർന്ന് പൊതു ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി മണർകാട് പഞ്ചായത്തിലെ കരാറുകാരനെ കൊണ്ട് അനധികൃതമായാണ് ഇവിടെ പൈപ്പുകൾ ഇട്ടിരിക്കുന്നത്.

കൂരോപ്പട പഞ്ചായത്തുമായി വർക്ക് എഗ്രിമെൻ്റ് പോലും ഒപ്പിടാതെ ഈ കരാറുകാരൻ എങ്ങനെയാണു ഇവിടെ പൈപ്പിട്ടതെന്നും എന്തിനാണ് ഇട്ടതെന്നും ജനങ്ങളെ ബോധ്യപെടുത്തേണ്ട ഉത്തരവാദിത്വം ഭരണസമിതിക്ക് ഉണ്ടെന്നു ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി സോബിൻ ലാൽ പറഞ്ഞു.

ടെൻഡർ നടപടികൾ വൈകിപ്പിച്ചത് മൂലം 2021 -22 വർഷങ്ങളിൽ പഞ്ചായത്തിൽ നടത്തേണ്ടിയിരുന്ന വികസന നിർമാണപ്രവർത്തനങ്ങൾക്കു ലഭിക്കേണ്ട 1 കോടി 57 ലക്ഷം രൂപ നഷ്ടമായി. 2022 -23 വർഷത്തിൽ പണിപൂർത്തീകരിക്കേണ്ട 54 ഗ്രാമീണ റോഡുകളുടെ ജോലികൾക്കായി ഇതുവരെയെയും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുപോലുമില്ല.

ഈ സ്ഥിതി തുടർന്നാൽ റോഡുപണിക്കായുള്ള 74 ലക്ഷം രൂപയും നഷ്ടമാകുമെന്നും, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി അനുവദിച്ച 30 ലക്ഷം രൂപയും ടെൻഡർ നടപടികൾ വൈകിപ്പിക്കുന്നതിനാൽ നഷ്ടമാകുന്ന സാചര്യമാണുള്ളത്. അതിനാൽ ടെൻഡർ നടപടികൾ എത്രയും വേഗത്തിൽ പൂർത്തീകരിച്ചു കൂരോപ്പട പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഊര്ജിതപ്പെടുത്തണമെന്നു സോബിൻ ലാൽ ആവശ്യപ്പെട്ടു.

ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ഇടത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജൻ സ്വാഗതവും, ബിജെപി അയർക്കുന്നം മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ജി ഗോപകമാർ, പി.റ്റി രവിക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് ഹരി പാലാഴി, മണ്ഡലം സെക്രട്ടറി പദ്മജാ രവിന്ദ്രൻ, ന്യൂനപക്ഷമോർച്ച ജില്ലാകമ്മറ്റിയംഗവുമായ റ്റി.പി ജോർജ്കുട്ടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.എസ് രാജൻ, മഞ്ജു കൃഷ്ണകുമാർ ,ആശാ ബിനു, സന്ധ്യാ ജി. നായർ ബിജെപി നേതാക്കളായ രവിശങ്കർ, ബിജയ് ബി. നായർ, സി കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.