യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞു: ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ: 2 പേർ അറസ്റ്റിൽ

Spread the love

ഡൽഹി: ഹരിയാനയിൽ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫരീദാബാദിലാണ് സംഭവം. 25കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

video
play-sharp-fill

സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ റോഡിലേക്കു വലിച്ചെറിഞ്ഞെന്നും ഇവർക്കു ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
തലയ്ക്കും മുഖത്തും പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി സെക്ടര് 23ലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് മടങ്ങി വരവേ കല്യാൺപുരിയിലെ മെട്രോ ചൗക്കിലേക്കു വാഹനം കാത്തുനില്ക്കുമ്ബോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്കുന്നത്. ഇതിനിടെയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വാഹനത്തില്നിന്നു യുവതിയെ തള്ളിയിട്ടു. അവശനിലയിലായ യുവതി തന്റെ സഹോദരിയെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. സഹോദരി സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
നിലവില് പോലീസിനു മൊഴി നല്കാനുള്ള അവസ്ഥയില്‍ അല്ല യുവതി. അതുകൊണ്ട് സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.